കൊച്ചി: കണ്ണൂർ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്ന് ഹൈകോടതി. മുതിർന്ന ഉദ്യോഗസ്ഥനെ ഇതിനായി ചുമതലപ്പെടുത്തണം. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് നിധിൻ ജാംദാർ, ജസ്റ്റിസ് എസ്.മനു എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു. ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാൻ നടപടി ആവശ്യപ്പെട്ട് ബൈജു പോൾ മാത്യൂസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജിയാണ് കോടതി പരിഗണിച്ചത്.കഴിഞ്ഞ ദിവസം ഇവിടെ ആദിവാസി ദമ്പതികൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി. ആറളം ഫാമിൽ 10 കിലോമീറ്റർ നീളത്തിൽ വേലി നിർമാണമടക്കം പരിഗണിക്കുന്നതായി സർക്കാർ അറിയിച്ചു. തുടർന്നാണ് ഏകോപിതമായ പ്രവർത്തനത്തിന് നിർദേശം നൽകിയത്. ഹരജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.