എ.ആര്‍. റഹ്മാന് ആദരമായി സംഗീത പരിപാടി മൂന്നിന്

കോഴിക്കോട്: വിഖ്യാത സംഗീതജ്ഞന്‍ എ.ആര്‍. റഹ്മാന് ആദരമായി അദ്ദേഹത്തിന്‍െറ പ്രശസ്തമായ 34 പാട്ടുകള്‍ ഉള്‍പ്പെടുത്തി സംഗീതോത്സവം ഒരുക്കുന്നു. ജീനിയസ് മ്യൂസിക് സെലിബ്രേഷന്‍ സംഘടിപ്പിക്കുന്ന ‘ഒരു ദൈവം തന്ത പൂവെ’ എന്ന പരിപാടി ഒക്ടോബര്‍ മൂന്നിന് വൈകീട്ട് അഞ്ചിന് ടൗണ്‍ഹാളിലാണ് അരങ്ങേറുക.

സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളിലും റിയാലിറ്റി ഷോകളിലും വിജയിയായി പിന്നണിഗാനരംഗത്ത് ശ്രദ്ധേയയായ കീര്‍ത്തന ശബരീഷാണ് അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതപരിപാടി അവതരിപ്പിക്കുന്നത്. വര്‍ഷങ്ങളായി കിടപ്പുരോഗികളായവരുടെ ചികിത്സാര്‍ഥം ധനസമാഹരണം നടത്തുക എന്ന ലക്ഷ്യം കൂടിയുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പുരുഷന്‍ കടലുണ്ടി എം.എല്‍.എ, പി.വി. ഗംഗാധരന്‍, പ്രമുഖ സംഗീതജ്ഞരായ ഹരിപ്പാട് കെ.പി.എന്‍ പിള്ള, വിജയ് സുര്‍സെന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തെയ്യനാശാന്‍ മ്യൂസിക് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്കാരം കര്‍ണാടക സംഗീതജ്ഞന്‍ പി.കെ. ബാലകൃഷ്ണന്‍, ഗായകശ്രീ പുരസ്കാരം സുനില്‍ കുമാര്‍ എന്നിവര്‍ക്ക് സമ്മാനിക്കും. കീര്‍ത്തനയുടെ പിതാവ് എം. ശബരീശന്‍, സംഘാടകരായ എം. സോമന്‍, പി.എം. റഖിലേഷ് കുമാര്‍, എം. ഗോപിനാഥ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - ar rehman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.