​അപ്രാണി കൃഷ്​ണകുമാർ വധം: ഒാംപ്രകാശടക്കം രണ്ട് പ്രതികളെ വെറുതെ വിട്ടു

കൊച്ചി: തിരുവനന്തപുരം പേട്ടയിലെ​ അപ്രാണി കൃഷ്‌ണകുമാർ വധക്കേസിൽ ഒാംപ്രകാശ് ഉൾപ്പെടെ രണ്ട്​ പ്രതികളെ ഹൈകോട തി വെറുതെ വിട്ടു. ഒമ്പതാം പ്രതി ഒാംപ്രകാശ്, 10ാം പ്രതി പ്രശാന്ത് എന്നിവർക്ക്​ സെഷൻസ്​ കോടതി വിധിച്ച ജീവപര്യന്തം ശിക്ഷയാണ്​ ഹൈകോടതി റദ്ദാക്കിയത്​. അഞ്ചാം പ്രതി പ്രതീഷ്, ആറാം പ്രതി കൃഷ്‌ണകുമാർ, ഏഴാം പ്രതി അരുൺ, 11ാം പ്രതി വേണുക്കുട്ടൻ എന്നിവരുടെ ശിക്ഷ ശരിവെച്ചു.

വഞ്ചിയൂർ കോടതിയിൽ ഹാജരായി മടങ്ങുമ്പോൾ ചാക്കയിൽ വെച്ച്​ 2007 ഫെബ്രുവരി 20നാണ് അപ്രാണി കൃഷ്‌ണകുമാറിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൃഷ്‌ണകുമാർ സഞ്ചരിച്ച കാറിനുനേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്​ടിക്കുകയും കാറിൽ നിന്നിറങ്ങി ഒാടിയപ്പോൾ പിന്തുടർന്ന്​ വെട്ടിക്കൊലപ്പെടുത്ത​ുകയും ചെയ്​തെന്നാണ് കേസ്. 2013ലാണ് വിചാരണക്കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

ഒാംപ്രകാശിനും പ്രശാന്തിനുമെതിരെ ചുമത്തിയ ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന്​ കഴിഞ്ഞില്ലെന്ന് ഹൈകോടതി വിലയിരുത്തി. പ്രഥമവിവര റിപ്പോർട്ടിലോ മറ്റ്​ പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിലോ ഇവരെക്കുറിച്ച് പരാമർശമില്ല. ഒാംപ്രകാശി​​േൻറതെന്ന്​ സൂചിപ്പിച്ച മൊബൈൽ ഫോൺ നമ്പർ അയാളുടേതല്ല. കേസിലെ നിർണായക സാക്ഷിയും ഇയാൾക്കെതിരെ മൊഴി നൽകിയിട്ടില്ല. പ്രശാന്തിനെതിരെയും തെളിവുകളില്ല. ഇൗ സാഹചര്യത്തിൽ ഇരുവര​ു​െടയും ശിക്ഷ റദ്ദാക്കുന്നതായി കോടതി വ്യക്​തമാക്കി.

Tags:    
News Summary - Aprani KrishnaKumar Murder Case Om Prakash -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.