Posted On
date_range Updated On
date_range നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം; ഗവർണർ ഒപ്പുവെച്ചു
തിരുവനന്തപുരം: ഈ മാസം 25ന് നിയമസഭയിൽ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറുടെ അംഗീകാരം. മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ കരട് പ്രസംഗത്തിനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയത്.
കഴിഞ്ഞ വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകിയ കരട് നയപ്രഖ്യാപനം അവസാന പരിശോധന കൂടി പൂർത്തിയാക്കിയാണ് ഗവർണറുടെ അംഗീകാരത്തിനായി അയച്ചത്. കേന്ദ്ര സർക്കാറിനെതിരെ നയപ്രഖ്യാപന പ്രസംഗത്തിൽ വിമർശനമുണ്ടെങ്കിലും ഗവർണർക്കെതിരെ വിമർശനമില്ലെന്നാണ് സൂചന.
നയപ്രഖ്യാപനത്തിലെ ഏതെങ്കിലും ഭാഗം ഗവർണർ നിയമസഭയിൽ വായിക്കാതെ വിടാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. സർക്കാർ -ഗവർണർ ഏറ്റുമുട്ടൽ പാരമ്യത്തിൽ നിൽക്കുന്നതിനിടെയാണ് 25ന് തുടങ്ങുന്ന സഭാ സമ്മേളനത്തിൽ ഗവർണർ നയപ്രഖ്യാപനം നടത്താനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.