ഡി.എൽ.എഡ്​ (ടി.ടി.സി) അ​പേക്ഷ ക്ഷണിച്ചു; പഠിച്ചിറങ്ങിയാൽ എൽ.പി, യു.പി സ്​കൂൾ ടീച്ചറാകാം

തിരുവനന്തപുരം: പ്രൈമറി സ്​കൂൾ അധ്യാപകരാകാനുള്ള യോഗ്യത കോഴ്​സായ ഡി.എൽ.എഡിന്​​ (ടി.ടി.സി) അ​േപക്ഷ ക്ഷണിച്ചു. നേരത്തെ ടി.ടി.സി (ടീച്ചർ ട്രെയിനിങ് കോഴ്സ്) എന്ന പേരിൽ അറിയപ്പെട്ടിരുന്ന കോഴ്​സ്​ നിലവിൽ ഡി.എൽ.എഡ് (ഡിപ്ലോമ ഇൻ എലമെന്‍ററി എജുക്കേഷൻ) എന്നാണ്​ അറിയപ്പെടുന്നത്​.

നാലു സെമസ്റ്ററുകളായി രണ്ടുവർഷമാണ്​ കാലയളവ്​. പരീക്ഷകൾ സെമസ്റ്റർ സമ്പ്രദായത്തിലായതിനാൽ ഓരോ സെമസ്റ്ററിലെ പരീക്ഷകൾക്കു ശേഷവും ഒഴിവുള്ള സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറിന് അപേക്ഷിക്കാവുന്നതാണ്.

കോഴ്​സ്​ പൂർത്തിയാക്കിയവർ കെ. ടെറ്റ്​ പരീക്ഷ കൂടി പാസ്സായാൽ സർക്കാർ, മാനേജ്​മെന്‍റ്​ സ്​കൂളുകളിൽ അധ്യാപക ജോലിയിൽ പ്രവേശിക്കാം.

നവംബർ 23 വരെ അപേക്ഷിക്കാം

ഗവൺമെന്‍റ്​/ എയ്ഡഡ് ടി.ടി.ഐകളിലേക്കും സ്വാശ്രയ ടി.ടി.ഐകളിലെ സർക്കാർ മെറിറ്റ് സീറ്റുകളിലേക്കും 2021-23 അധ്യയന വർഷത്തെ ഡി.എൽ.എഡ്​ കോഴ്‌സ് പ്രവേശനത്തിന്​ ഇപ്പോൾ അപേക്ഷിക്കാം.

  • നവംബർ 23 വരെയാണ്​ അപേക്ഷകൾ സ്വീകരിക്കുക. 
  • അപക്ഷകൾ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നേരി​ട്ടോ തപാലിലോ നൽകണം. ഓൺലൈനായി അപേക്ഷ സ്വീകരിക്കില്ല.
  • ഒരു അപേക്ഷകന് ഒരു റവന്യൂ ജില്ലയിലെ സ്ഥാപനങ്ങളിലേക്കു മാത്രമേ അപേക്ഷിക്കാനാകൂ.
  • ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷിച്ചാൽ അയോഗ്യതയായി പരിഗണിക്കും.
  • പൂർണ്ണമായി പൂരിപ്പിക്കാത്ത അപേക്ഷകളും നിരസിക്കും.
  • എയ്ഡഡ് - സ്വാശ്രയ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി - മാനേജ്‌മെന്‍റ്​ ക്വോട്ടയിലേക്ക് അതാത് സ്ഥാപനങ്ങളുടെ മാനേജർക്ക് പ്രത്യേക അപേക്ഷ സമർപ്പിക്കണം.

അപേക്ഷാ യോഗ്യത

പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ 50% മാർക്കോടെ നേടിയിരിക്കണം. എന്നാൽ യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്നിൽ കൂടുതൽ അവസരം എടുത്തവർ യോഗ്യരല്ല. പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യത പരീക്ഷയുടെ മാർക്കിൽ 5% ഇളവുണ്ട്. പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് മാർക്ക് പരിധിയില്ല. അപേക്ഷകരുടെ പ്രായം 17നും 33നും ഇടയിലായിരിക്കണം. 2021 ജൂലൈ 1 എന്ന തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.

ഡിപ്പാർട്ടുമെന്‍റ്​ ക്വോട്ട

സർക്കാർ - എയ്ഡഡ് സ്കൂളുകളിൽ ജോലി ചെയ്യുന്ന ട്രയിനിങ്​ യോഗ്യത നേടിയിട്ടില്ലാത്ത എൽ.പി.എസ്.എ., യു.പി.എസ്.എ. ജ്യൂനിയർ ലാംഗ്വേജ് അധ്യാപകർ, സ്പെഷ്യലിസ്റ്റ് അധ്യാപകർ, 5 വർഷം സർവിസും പ്ലസ് ടു വിന് 50 % മാർക്കും നേടിയ വിദ്യാഭ്യാസ വകുപ്പിലെ ഫുൾ ടൈം ജീവനക്കാരായ അനധ്യാപകർ എന്നിവർക്ക്​ സർക്കാർ - എയ്ഡഡ് ടി.ടി.ഐകളിലെ ഡിപ്പാർട്ടുമെന്‍റ്​ ക്വോട്ട സീറ്റുകളിലേക്കു അപേക്ഷ സമർപ്പിക്കാം.

സംവരണം

വിവിധ സംവരണ സമുദായങ്ങൾ, ഡിപ്പാർട്ടുമെന്‍റ്​ ക്വോട്ടയിലെ അപേക്ഷകർ, വിമുക്തഭടൻമാർ, ജവാൻമാരുടെ കുടുംബാംഗങ്ങൾ, ഭിന്നേശേഷിയുള്ള വർ, കായിക വിഭാഗക്കാർ, മുന്നോക്ക സമുദായക്കാർ എന്നിവർക്കായി സംവരണ സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്. എൻ.സി.സി, സ്കൗട്ട്സ് & ഗൈഡ്സ്, എൻ.എസ്.എസ്. എന്നീ വിഭാഗക്കാർക്ക് പ്രത്യേക വെയ്റ്റേജ് ലഭിക്കും.

കന്നഡ, തമിഴ്, ഇംഗ്ലീഷ് കോഴ്​സ്​

വിവധ ഭാഷാ ഡി.എൽ.എഡ്​ കോഴ്സിലേക്കുള്ള അപേക്ഷകൾ അതത്​ വിദ്യാഭ്യാസ ഉപഡയറക്ടർക്ക്​ നൽകണം.

കന്നഡ: കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ

തമിഴ്: പാലക്കാട്, ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടർ

ഇംഗ്ലീഷ് മീഡിയം: തിരുവനന്തപുരം, കൊല്ലം , മലപ്പുറം, കോഴിക്കോട്, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ

ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ: സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ടി.ടി.ഐ മാനേജർ

തെരഞ്ഞെടുപ്പ് രീതി

പ്രവേശനത്തിനുള്ള അർഹത സർക്കാർ - എയ്ഡഡ് സ്ഥാപനങ്ങളിലേക്കു നിശ്ചയിച്ചിരിക്കുന്നത്, താഴെ കാണുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചാണ്.

1. യോഗ്യത പരീക്ഷക്ക്​ ലഭിച്ച മാർക്ക് :- 80 %

2. ഇന്‍റർവ്യൂവിൽ ലഭിച്ച മാർക്ക് :- 10%

3. സ്പോർട്സ് / ഗെയിംസ് / കലോൽസവം എന്നിവയിലെ പ്രാഗത്ഭ്യം, മുൻഗണനാ ക്രമത്തിൽ :- 10%

a) ദേശീയ തലം

b) സംസ്ഥാന തലം

c) ജില്ലാതലം

d) ഉപജില്ലാതലം

സ്വാശ്രയ മാനേജ്‌മെന്‍റ്​ സ്ഥാപനങ്ങളിലെ പ്രവേശന മാനദണ്ഡം:

1. യോഗ്യത പരീക്ഷക്കു ലഭിച്ച മാർക്ക് :- 65 %

2. ഇന്‍റർവ്യൂവിൽ ലഭിച്ച മാർക്ക് :- 35%

ഫീസ് ഘടന

സർക്കാർ - എയ്ഡഡ് സ്ഥാപനങ്ങളിൽ കുറഞ്ഞ ഫീസാണ്​ ഈടാക്കുന്നത്​. സ്വാശ്രയ മാനേജ്‌മെന്‍റ്​ സ്ഥാപനങ്ങളിൽ ടൂഷ്യൻ ഫീസായി പ്രതിമാസം 1480/- രൂപയും വികസന ഫണ്ടിലേക്ക് പ്രതി വർഷം 10,000/- രൂപയും അടക്കണം. ചിലസ്​ഥാപനങ്ങൾ വൻ തുക ഈടാക്കുന്നതായും സൂചനയുണ്ട്​.

അപേക്ഷാ ക്രമം

വിജ്ഞാപനത്തിനോടൊപ്പം പ്രസിദ്ധീകരിച്ച അപേക്ഷാ ​േഫാറ​ം പ്രിന്‍റെടുത്ത്​ പൂരിപ്പിച്ചാണ്​ അപേക്ഷ സമര്‍പ്പിക്കേണ്ടത്. തപാല്‍ മാര്‍ഗമോ നേരിട്ടോ നവംബർ 23ന്​ വൈകീട്ട്​ 5 മണിക്കകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷകളിൽ 5 രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് ഒട്ടിക്കണം. പട്ടികജാതി- വർഗ വിഭാഗക്കാർക്ക്​ സ്റ്റാമ്പ് ഫീ ഇല്ല.

വിജ്ഞാപനത്തിന്‍റേയും അപേക്ഷാ ഫോറത്തിന്‍റേയും പൂര്‍ണ്ണവിവരങ്ങൾക്ക്​ www.education.kerala.gov.in എന്ന വെബ്​സൈറ്റ്​ സന്ദർശിക്കുക. ഓരോ ജില്ലയിലേയും സർക്കാർ, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളുടെ പട്ടികയും ഇതിൽ ലഭ്യമാണ്​.

സർക്കാർ, എയ്ഡഡ് സ്​ഥാപനങ്ങളി​േലക്കുള്ള അപേക്ഷ: https://education.kerala.gov.in/2021/11/09/d-el-ed-govt-aided/

സ്വാശ്രയ സ്​ഥാപനങ്ങളി​േലക്കുള്ള അപേക്ഷ: https://education.kerala.gov.in/2021/11/09/d-el-ed-self-finance/

ഡിപ്പാർട്ട്​മെന്‍റ്​ ക്വാട്ടയിലേക്കുള്ള അപേക്ഷ: https://education.kerala.gov.in/2021/11/09/d-el-ed-department-quota/

Tags:    
News Summary - Apply now for D.El.Ed (TTC) : Last date November 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.