തിരുവനന്തപുരം: 2023ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2023 ജനുവരി ഒന്നുമുതല്‍ ഡിസംബര്‍ 31വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2023ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് പരിഗണിക്കുക.
കഥാചിത്രങ്ങള്‍ ഓപണ്‍ ഡി.സി.പി (അണ്‍എന്‍ക്രിപ്റ്റഡ്)/ബ്ലൂ-റേ ആയി സമര്‍പ്പിക്കണം. അക്കാദമി വെബ്സൈറ്റായ www.keralafilm.comല്‍നിന്ന് അപേക്ഷ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാം.
തപാലില്‍ ലഭിക്കാന്‍ 25 രൂപ സ്റ്റാമ്പ് പതിച്ച് മേല്‍വിലാസമെഴുതിയ കവര്‍ സഹിതം സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യന് സ്മാരകം, കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്ക്, സൈനിക് സ്കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം -695 585 എന്ന വിലാസത്തില്‍ അയക്കണം. തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷനിലെ ട്രിഡ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന അക്കാദമി സിറ്റി ഓഫിസില്‍നിന്ന് നേരിട്ടും അപേക്ഷ ഫോറം ലഭിക്കും. അപേക്ഷകള്‍ ഫെബ്രുവരി അഞ്ചിന് വൈകീട്ട് അഞ്ചിന് മുമ്പ് അക്കാദമി ഓഫിസില്‍ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.