കർദിനാളി​െൻറ അപ്പീൽ ഇന്ന്​ ഹൈകോടതിയിൽ

കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് സംബന്ധിച്ച പരാതിയിൽ കേസെടുക്കാനുള്ള സിംഗിൾബെഞ്ച്​ ഉത്തരവിനെതിരെ കർദിനാൾ ജോർജ് ആലഞ്ചേരി സമർപിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ആൻറണി ഡൊമനിക് അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുക. ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടം  നൽകിയി ഹരജിയും കർദ്ദനാളി​​​െൻറ ഹരജിക്കൊപ്പം പരിഗണിക്കും. കേട്ടു കേൾവിയുടെ അടിസ്​ഥാനത്തിൽ നൽകിയ പരാതിയിൽ കേസ് എടുക്കാനുള്ള സിംഗിൾബെഞ്ചി​​​െൻറ വിധി നിയമപരമായി നില നിൽക്കില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അപ്പീൽ നൽകിയിട്ടുള്ളത്​.

ഭൂമി ഇടപാടിലെ തട്ടിപ്പ് സംബന്ധിച്ച്​ താന്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച്​ ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലാണ് മാർച്ച് ആറിന്​ സിംഗിൾബെഞ്ചി​​​െൻറ വിധിയുണ്ടായത്​. കർദിനാളടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ സിംഗിൾബെഞ്ച് പൊലീസിനോടു നിർദേശിക്കുകയായിരുന്നു. എന്നാൽ, എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയുടെ വിൽപന സംബന്ധിച്ച വിവരങ്ങൾ പരാതിക്കാരന് വ്യക്തിപരമായി നേരിട്ടറിയില്ലെന്ന്​ അപ്പീൽ ഹരജിയിൽ പറയുന്നു.
 

Tags:    
News Summary - Appeal by Kardinal is in High Court - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.