Posted On
date_range Updated On
date_range കണ്ണൂര്‍ വി.സി നിയമനം: ഹരജി 24ന് പരിഗണിക്കും
കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നത് ജനുവരി 24ലേക്ക് മാറ്റി. വി.സിയുടെ അഭിഭാഷകന്റെ അപേക്ഷയിലാണ് ഹരജി മാറ്റിയത്.
ഹൈകോടതി ഡിവിഷന് ബെഞ്ചാണ് പരിഗണിക്കുക. സേവ് യൂനിവേഴ്സിറ്റി ഫോറമാണ് ഹരജി നല്‍കിയത്.
വി.സിയായി തുടരാമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹരജി. യു.ജി.സി ചട്ടങ്ങളും സര്‍ക്കാര്‍ നിലപാടും ചേര്‍ന്നുപോകുന്നതല്ലെന്ന് ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.