തിരുവനന്തപുരം: തല പോയാലും ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാനത്ത് തുടരുകതന്നെ ചെയ്യുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പത്മകുമാർ. പ്രസിഡൻറായി താൻ നവംബർവരെ തുടരും. ശബരിമലക്കും ദേവസ്വം ബോർഡിനും 739 കോടി അനുവദിക്കു കയും സഹായങ്ങൾ നൽകുകയും ചെയ്ത സർക്കാറിനൊപ്പം ബോർഡ് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവിതാംക ൂർ ദേവസ്വം പെൻഷനേഴ്സ് വെൽെഫയർ സഹകരണസംഘത്തിെൻറ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡ് പ്രസിഡൻറായി താൻ കാലാവധി പൂർത്തിയാക്കുമെന്നകാര്യത്തിൽ ആർക്കും സംശയം വേണ്ട. ഇപ്പോഴും താൻ അകത്തുതന്നെയാണ്. ദേവസ്വം ബോർഡിനെ തകർക്കാനുള്ള ഒരു ശ്രമവും അനുവദിക്കില്ല. സാവകാശ ഹരജി സംബന്ധിച്ച് ദേവസ്വം മന്ത്രിയുമായി വ്യത്യസ്ത അഭിപ്രായമെന്നത് മാധ്യമസൃഷ്ടിയാണ്. വികാരപരമായി സുപ്രീംകോടതി വിധിയെ സമീപിക്കില്ല. തർക്കത്തിലാക്കി ദേവസ്വം ബോർഡിനെ തകർക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും പത്മകുമാർ പറഞ്ഞു.
ആരും വിശദീകരണം ചോദിച്ചിട്ടില്ല -േദവസ്വം കമീഷണർ
തിരുവനന്തപുരം: യുവതീപ്രവേശന വിധിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് എടുത്ത നിലപാടിൽ ആരും തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വം കമീഷണർ എൻ. വാസു വ്യക്തമാക്കി. ബോർഡ് നിയോഗിച്ച ഉദ്യോഗസ്ഥനെന്നനിലയിൽ വിശദീകരണം നൽകേണ്ടത് തെൻറ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെറ്റിദ്ധാരണ പരത്തുന്നരീതിയിൽ പ്രചാരണങ്ങളുണ്ടായ സാഹചര്യത്തിലാണ് താൻ കഴിഞ്ഞദിവസം എ.കെ.ജി സെൻററിലെത്തി സി.പി.എം നേതൃത്വേത്താട് സുപ്രീംകോടതിയിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.