മോദി വിരോധം പറഞ്ഞ് ലൈക്ക് കിട്ടൂല സാറെ; സുധീരനെ ട്രോളി അബ്ദുല്ലകുട്ടി

കോഴിക്കോട്: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്ന വിഷയത്തിൽ കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരനെ പ രിഹസിച്ചും ശശി തരൂരിനെ പിന്തുണച്ചും മുൻ കോൺഗ്രസ് നേതാവ് എ.പി അബ്ദുല്ലകുട്ടി. വിഷയത്തിലുള്ള സുധീരന്‍റെ വാദത്ത െ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണെന്ന് അബ്ദുല്ലകുട്ടി ഫേസ്ബുക്കിൽ കുറിച്ചു.

മൂന്ന് വിമാനത്താവളങ്ങ ളുടെ നടത്തിപ്പ് സ്വകാര്യ മേഖലക്ക് നൽകിയത് കോൺഗ്രസ് സർക്കാറുകളാണ്. കോർപറേറ്റ് വിരോധം പറഞ്ഞ് കമ്യൂണിസ്റ്റുകൾ പ ോലും ഉപേക്ഷിച്ച കാലഹരണപ്പെട്ട ആദർശമാണ് സുധീരന്‍റേത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കണ്ടുപിടിച്ചതാണ് പൊതു, സ് വകാര്യ പങ്കാളിത്തം എന്നത്. ഇതൊന്നും മനസിലാക്കാതെ കെ.പി.സി.സി മുൻ അധ്യക്ഷനായ സുധീരൻ എഫ്.ബി പോസ്റ്റ് ഇടരുത്.

അ ദാനി ആയാലും അംബാനിയല്ല, സാക്ഷാൽ കാറൽ മാക്സ് ആയാലും വിമാനത്താവളം ആധുനികവൽക്കരിക്കണം എന്ന ശശി തരൂരിന്‍റെ നിലപാടിനെ പിന്തുണക്കുന്നു. തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങളെ ആധുനികവൽക്കരിക്കാൻ മുൻകൈ എടുത്ത പ്രധാനമന്ത്രിയെ അഭിവാദ്യം ചെയ്താണ് അബ്ദുല്ലകുട്ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

തിരുവനന്തപുരം എയർപ്പോർട്ട് സ്വകാര്യവൽക്കരണവുമായി ബന്ധപ്പെട്ട് രണ്ട് ഫേസ് ബുക്ക് പോസ്റ്റുകൾ കണ്ടു. ഒന്ന് ശശി തരൂരിന്‍റെയും മറ്റൊന്ന് മഹാനായ വി.എം സുധീരന്‍റെയും...

എയർപോർട്ട് കരാർ അധാനി ആയാലും, അംബാനിയല്ല സാക്ഷാൽ കാറൽ മാർക് സായാലും എയർ പോർട്ട് ആധുനികവൽക്കരിക്കണം ഇതാണ് തരൂരിന്‍റെ പ്രതികരണം...

തരൂർജിക്ക് എന്‍റെ കട്ട സപ്പോർട്ട് പ്രഖ്യാപിച്ചു കൊണ്ട് വി.എം എസിന്‍റെ വികസന വിരുദ്ധ പതിവ് വാദഗതിയെ മിതമായ ഭാഷയിൽ പറഞ്ഞാൽ തനി അവസരവാദം എന്നല്ലാതെ എന്ത് പറയാനാണ്

പി.എം മോദി വിരോധം പറഞ്ഞ് ലൈക്കൊന്നും കിട്ടൂല സാറെ...

1996ൽ ഡൽഹി, പിന്നീട് മുംബൈ തുടർന്ന് ഹൈദരാബാദും, ബംഗളൂരുവും സ്വകാര്യ ഓപറേറ്റർമാരെ ഏൽപിച്ചത് കോൺഗ്രസ്സ് സർക്കാരുകളാണ്

അത് വളരെ ശരിയായ കലോചിതമായ ഒരു നടപടിയായിരുന്നു എന്ന് വികസനമാഗ്രഹിക്കുന്നവർക്കെല്ലാം അറിയാം

സുധീരൻ സാറ് അന്ന് എവിടെയായിരുന്നു?

ഇതൊന്നും ഓർക്കാതെ കോർപറേറ്റ് വിരോധം പറഞ്ഞ് കമ്മ്യൂണിസ്റ്റ്കാർ പോലും ഉപേക്ഷിച്ച കാലഹരണപെട്ടതാണ് അങ്ങളുടെ ആദർശം എന്ന് പറയേണ്ടി വന്നതിൽ ക്ഷമിക്കുക

ഒരിക്കൽ മൻമോഹൻ സിങ് പാർലമ​​െൻറിൽ പറഞ്ഞു നമ്മുടെ പൊതു മേഖലയായ എയർ പോർട്ട് അതോറിറ്റിയെ ആധുനികവൽക്കരണം ഏൽപിച്ചിട്ട് ഒന്നും നടക്കുന്നില്ല എന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്ന അഴിമതിയാണ് കണ്ടുവരുന്നത്.....

അതിന് പ്രതിവിധിയായി ആ മഹാനായ എക്ണോമിസ്റ്റ് കണ്ടു പിടിച്ച പ്രതിവിധിയാണ് പി.പി.പി അഥവാ പബ്ലിക്ക്, പ്രൈവറ്റ്, പീപ്പിൾ പാർട്ണർഷിപ്പ്

ഇതൊന്നും മനസ്സിലാക്കാതെ കെ.പി.സി.സിയുടെ പ്രസിഡന്‍റ് സ്ഥാനത്തിരുന്ന അങ്ങ് നിലവാരമില്ലാത്ത എഫ്.ബി പോസ്റ്റ് ഇടരുത്

ഈ സ്വകാര്യ വൽക്കരണം തിരുവന്തപുരം എയർപോർട്ടിനെ ലോകോത്തര നിലവാരത്തിൽ ഉയർത്തും വൻ നിക്ഷേപം വരും

സി.ഐ.എസ്.എഫിന്‍റെ കൈയിലാണ് എയർപോർട്ടിന്‍റെ സെക്യൂരിറ്റി മുഴുവൻ നിലനിൽക്കുക

കേന്ദ്ര സർക്കാറിന്‍റെ മേൽനോട്ടമുള്ള മാനേജ്മെന്‍റും ഓപറേഷനും മാത്രമാണ് അദാനിക്ക് നൽകുന്നത് അതും കുറച്ച് കൊല്ലത്തേക്ക് മാത്രം

ആറ് എയർപോർട്ടുകൾക്കൊപ്പം അനന്തപുരി ആധുനികവൽക്കരിക്കാൻ മുൻകൈയെടുത്ത പ്രധാനമന്ത്രിക്ക് അഭിവാദ്യം


Tags:    
News Summary - AP Abdullakutty Troll to VM Sudheeran -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.