മോദിയുടേത് ഗാന്ധിയൻ ഭരണം; പുകഴ്ത്തലുമായി വീണ്ടും അബ്ദുല്ലക്കുട്ടി

കണ്ണൂർ: നരേന്ദ്രമോദിയെ വാഴ്ത്തി മുൻ എം.പി എ.പി.അബ്ദുല്ലക്കുട്ടിയുടെ മുഖപുസ്തക ലേഖനം. നരേന്ദ്രമോദി ഗുജറാത്ത ് മുഖ്യമന്ത്രിയായിരിക്കെ ‘ഗുജറാത്ത്മോഡൽ വികസനം’ വേണമെന്ന് വാഴ്ത്തിയതിൻെറ പേരിൽ സി.പി.എമ്മിൽ നിന്ന് പുറത്താ യ അബ്ദുല്ലക്കുട്ടി ഇപ്പോൾ വീണ്ടും മോദിയെ വാഴ്ത്തി കോൺഗ്രസിനെയാണ് ഞെട്ടിച്ചത്. മോദിയുടെ ജയത്തിന് പിന്നിൽ അദ്ദേഹം മഹാത്മാഗാന്ധിജിയുടെ അടിസ്ഥാന വർഗത്തോടുള്ള സമീപനം പിന്തുടർന്നതിൻെറ മേൻമയാണെന്നാണ് അബ്ദുല്ലക്കുട്ടി അക്കമിട്ട് നിരത്തുന്നത്.എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് മോദിയുടെ വിജയമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു.

ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തൻെറ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ് വിജയത്തിൻെറ പിന്നിലെ രഹസ്യമെന്ന് അബ്ദുല്ലക്കുട്ടി മുഖപുസ്തകത്തിൽ പറഞ്ഞു.ഇതിൻെറ ഉദാഹരണമായി സ്വച്ച്ഭാരത് പദ്ധതിയുൾപ്പെടെയുള്ളവ അബ്ദുല്ലക്കുട്ടി എടുത്തു കാട്ടുന്നുണ്ട്. കറൻസി നിരോധനം വരുത്തി വെച്ച ദുരിതവും, ആൾക്കൂട്ട കൊലപാതകങ്ങളോട് മേ ാദി കാണിച്ച മൗനവും ഉൾപ്പെടെയുള്ള മറ്റൊരു ഭാഗം കാണാതെ പോയതെന്ത് കൊണ്ടാണെന്ന് ഇതെക്കുറിച്ച് അബ്ദുല്ലക്കുട്ടിയോട് ചോദിച്ചപ്പോൾ അദ്ദേഹത്തി​െൻറ വിശദീകരണം ഇങ്ങനെയാണ്: ‘ഇതൊരു തെരഞ്ഞെടുപ്പ് അവലോകനം മാത്രമാണ്. സാധാരണക്കാരനെ ആകർഷിക്കുന്ന പ്രവർത്തിയിലെ മാതൃകയാണ് ഞാൻ ഉൗന്നിപ്പറഞ്ഞുവെന്നേ യുള്ളു. മോദിയുടെ സംഘ്പരിവാർ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിയോജിപ്പുകൾ ശക്തമായി നിലനിർത്തികൊണ്ടുള്ളതാണ് എ​െൻറ ഇൗ വിലയിരുത്തൽ’’ അബ്ദുല്ലക്കുട്ടി പറഞ്ഞു.

പാർലിമ​െൻറ് അംഗമായിരിക്കെ 2008ൽ കണ്ണൂരിലെ വാണിജ്യവ്യവസായ വേദിയായ ‘വെയ്ക്ക്’ ഗൾഫിൽ സംഘടിപ്പിച്ച സെമിനാറിലാണ് അബ്ദുല്ലക്കുട്ടി ഗുജറാത്തിനെ വികസന മാതൃകാ സംസ്ഥാനമായി അവതരിപ്പിച്ച് വിവാദനായി സി.പി.എമ്മിൽ നിന്ന് പുറത്തായത്. ഗുജറത്ത് മികച്ച നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന നിലയിൽ മാതൃകയാക്കണമെന്നായിരുന്നു അന്നത്തെ അബ്ദുല്ലക്കുട്ടിയുടെ പ്രസംഗം. അതിന് ശേഷം പ്രകാശ്കാരാട്ട് അബ്ദുല്ലക്കുട്ടിയിൽ നിന്ന് വിശദീകരണം തേടുകയായിരുന്നു. പക്ഷെ, അബ്ദുല്ലക്കുട്ടി നിലപാടിൽ ഉറച്ചു നിന്നതോടെ സി.പി.എം. പുറത്താക്കുകയായിരുന്നു. ഇത്തവണ അബ്ദുല്ലക്കുട്ടി പാർലിമ​െൻറ് തെരഞ്ഞെടുപ്പ് വേളയിൽ കണ്ണൂർ പാർലിമ​െൻറ് മണ്ഡലത്തിൽ കൂടുതൽ സജീവമായിരുന്നില്ല. എന്നാൽ, സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ തിരക്കിട്ട പ്രസംഗകനായിരുന്നു അബ്ദുല്ലക്കുട്ടി.

അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി

നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ

എന്ത് കൊണ്ട്
ഈ വിജയം ഉണ്ടായി?

എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ

പ്രതിപക്ഷക്കാർ മാത്രമല്ല
BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്

എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്

നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ
വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്

വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം
ഒരു ഗാന്ധിയൻ മൂല്യം
ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്

മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു....

നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ
ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക...

ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.

1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി

2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിത്

കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം

മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു

ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്
മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്.

ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ?

സ്മാർട്ട് സിറ്റികളും
ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്...

നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ്
വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്....

നരേന്ദ്രമോദിയെ
വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്....

പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി.

Full View
Tags:    
News Summary - ap abdullakutty- narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.