നടപടി പ്രതീക്ഷിച്ചത്; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും-അബ്ദുല്ലക്കുട്ടി

മംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനത്തെ പ്രകീർത്തിച്ചതിന് തന്നെ പുറത്താക്കിയ നടപടി പ്രതീക്ഷിതെന്ന് അബ്ദുല്ലകുട്ടി. വിവേകമില്ലാത്ത തീരുമാനം. വിശദീകരണ നോട്ടിസ് ലഭിക്കും മുമ്പ് തന്നെ സുധീരനും പാർട്ടി പത്രവും വിധി പ്രസ്താവിച്ചിരുന്നു. ഏറെ വിഷമമുണ്ട്. എങ്കിലുംഞാനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

എനിക്ക് തന്ന വിശദീകരണ നോട്ടീസിൽ മുല്ലപ്പളി പറഞ്ഞത് ഞാൻ ഗുജറാത്ത് മോഡലിനെ പ്രശംസിച്ചുവെന്നാണ്. മുല്ലപ്പള്ളി മനസിലാക്കേണ്ടത് സി.പി.എം തന്നെ പുത്താക്കിയത് മോദിയുടെ വികസന രീതിയെ പ്രശംസിച്ചതുകൊണ്ടാണ്. കോൺഗ്രസ് എന്നെ എടുക്കുേമ്പാൾ അത് പരിശോധിച്ചിരുന്നോ. കണ്ണൂരിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുേമ്പാൾ ഗുജറാത്ത് മോഡൽ പ്രസംഗം നടത്തിയതിന് മാപ്പുപറയണമെന്ന് അഡ്വ.ആസഫലിയും കെ. സുധാകരനും പറഞ്ഞു. നിലപാട് മാറ്റില്ലെന്ന് ഞാൻ പറഞ്ഞു. 15000വോട്ടിന് അന്ന് ജയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വികസനത്തെ സംബന്ധിച്ച് കാഴ്ച്ചപാട് അന്നും ഇന്നും ഒന്നാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല. ഹർത്താലും സമരങ്ങളും കാരണം വികസനമില്ല. ഇവിടെ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ സാധിക്കുന്നില്ല. നാലുവരി പാത നടക്കുന്നില്ല. കേരളം അക്ഷരാർഥത്തിൽ സ്തംഭിച്ചു നിൽക്കുകയാണ്. സി.പി.എമ്മിനകത്ത് ഞാനുണ്ടായിരുന്നപ്പോൾ ഉന്നയിച്ച വിഷയത്തിലേക്ക് സി.പി.എം എത്തിയിരിക്കുന്നു. ഗെയിൽപൈപ്പ് ൈലൻ സ്ഥാപിക്കുന്നതി​െൻറ മുന്നണിപോരാളിയായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. ലോക്സഭാ തെരഞ്ഞെടുപ്പി​െൻറ തോൽവിയുടെ അടിസ്ഥാനത്തിൽ വിശ്വാസം സംബന്ധിച്ച നിലപാട് മാറ്റണമെന്ന് പറഞ്ഞത് താത്വികാചാര്യൻ ഗോവിന്ദൻമാസ്റ്റാണ്. ഹർത്താൽ, വിശ്വാസം വികസനം എന്നീ വിഷയത്തിൽ ഞാൻ നേരത്തേ ഉന്നയിച്ച വിഷയം സി.പി.എമ്മിനെ ഇപ്പോൾ സ്വാധീനിച്ചിരിക്കുന്നു.

ഫേസ്ബുക്കിൽ മോദിയേക്കാൾ പുകഴ്ത്തുന്നത് ഗാന്ധിയെയാണ്. മഹാത്മാഗാന്ധി പറഞ്ഞതാണ് മോദി നടപ്പാക്കുന്നത്. പരാജയത്തി​െൻറ ആഴമല്ല മുല്ലപ്പള്ളി പരിശോധിക്കേണ്ടത്, ബി.ജെ.പിയുടെ വിജയത്തി​െൻറ ഉയരമാണ്. ഞാൻ അധികാര മോഹിയല്ല. സി.പി.എമ്മി​െൻറ കോട്ടയിൽ നിന്നാണ് കോൺഗ്രസിലേക്ക് വന്നത്. മരിക്കും വരെ സീറ്റ് സ്വന്തമാക്കിയ സുധാകരനും കെ.സി ജോസഫും ഉള്ളടത്തോളം കാലം സീറ്റ് കിട്ടില്ല എന്നറിയാം. മുതിർന്ന നേതാവിനെ ആക്ഷേപിച്ചുവെന്നാണ് എനിക്കെതിരെയുള്ള കുറ്റം. ഇന്ദിരാഗന്ധിയെ പെൺഹിറ്റ്ലർ എന്ന് പറഞ്ഞ് അപ്പുറത്ത് പോയി വേറെ പാർട്ടിയുണ്ടാക്കിയ കുറ്റം ഞാൻ ചെയ്തിട്ടില്ലല്ലോ. കാലം ഞാൻ കുറ്റക്കാരനല്ലെന്ന് തെളിയിക്കും -അബ്ദുല്ലക്കുട്ടി പറഞ്ഞു.

ബി.ജെ.പിയിലേക്ക് പോകുമോയെന്ന ചോദ്യത്തിന് പെതുപ്രവർത്തനം മാത്രമേ വശമുള്ളൂവെന്നും. വയസുകാലത്ത് വക്കീലായിനടന്നാൽ കേസൊന്നും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു



Full View

Tags:    
News Summary - ap abdullakutty about congress decision-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.