അൻവർ മത്സരിക്കും; തൃണമൂൽ കോൺഗ്രസ് അനുമതി നൽകി, പാർട്ടി ചിഹ്നവും അനുവദിച്ചു

മലപ്പുറം: നിലമ്പൂർ നിയമസഭ ഉ​പതെരഞ്ഞെടുപ്പിൽ പി.വി അൻവർ മത്സരിക്കും. നാളെ നാമനിർദേശപത്രിക സമർപ്പിക്കുമെന്നാണ റിപ്പോർട്ട്. മത്സരിക്കാൻ തൃണമൂൽ കോൺഗ്രസ് അൻവറിന് അനുമതി നൽകി. പാർട്ടി ചിഹ്നവും അനുവദിച്ചു. അതേസമയം, ഓട്ടോറിക്ഷ ചിഹ്നത്തിൽ മത്സരിക്കാൻ അൻവർ താൽപര്യം പ്രകടിപ്പിച്ചുവെന്നായിരുന്നു റിപ്പോർട്ട്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള മുന്നൊരുക്കങ്ങൾ അൻവർ തുടങ്ങിയിട്ടുണ്ട്. ബാധ്യതകളില്ലെന്ന സർട്ടിഫിക്കറ്റ് നിയമസഭ സെക്രട്ടറിയേറ്റിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അൻവർ വാങ്ങിയിട്ടുണ്ട്. വരും മണിക്കൂറിനുള്ളിൽ മത്സരിക്കാനുള്ള തീരുമാനം അൻവർ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.

നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ഒ​ത്തു​തീ​ർ​പ്പി​ന് വി​ദൂ​ര സാ​ധ്യ​ത​യേ​യു​ള്ളുവെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ശ​നി​യാ​ഴ്ച വി.​ഡി. സ​തീ​ശ​നെ​തി​രെ അ​ൻ​വ​ർ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണം ഈ ​വി​ഷ​യ​ത്തി​ൽ ഇ​നി​യൊ​രു ച​ർ​ച്ച വേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് യു.​ഡി.​എ​ഫി​നെ എ​ത്തി​ച്ചു.

വി​വാ​ദം ക​ത്തി​ച്ചു​നി​ർ​ത്തി നി​ല​മ്പൂ​രി​ൽ മ​ത്സ​രി​ക്കാ​നാ​ണ് അ​ൻ​വ​റി​ന്റെ നീ​ക്ക​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് യു.​ഡി.​എ​ഫ്. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന യു.​ഡി.​എ​ഫ് ഉ​പാ​ധി​ക്ക് വ​ഴ​ങ്ങാ​തി​രു​ന്ന അ​ൻ​വ​ർ, ഷൗ​ക്ക​ത്ത് നി​ല​മ്പൂ​രി​ൽ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യ​ല്ലെ​ന്ന് പ​റ​യാ​ൻ കാ​ര​ണ​ങ്ങ​ളു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ക്കു​ക​യാ​ണ് ചെ​യ്ത​ത്.

Tags:    
News Summary - Anwar will contest; Trinamool Congress gives permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.