‘കഴിവുണ്ട്, കാഴ്ചപ്പാടും; തെരുവിലെ രാഷ്ട്രീയക്കാരനായി മാറിയതിൽ ദുഃഖം’ -അൻവറിനെ കുറിച്ച് സുധാകരൻ

മലപ്പുറം: അൻവറിന് കഴിവും കാഴ്ചപ്പാടും ഉണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി അധ്യക്ഷനുമായ കെ.സുധാകരൻ. എന്നാൽ, തെരുവിലെ രാഷ്ട്രീയക്കാരനായി അൻവർ മാറിയതിൽ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അൻവർ യു.ഡി.എഫിലേക്ക് ഇനി തിരിച്ചു വരേണ്ടെന്ന് ഞങ്ങൾ പറയില്ല. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവർ. രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

അതേസമയം നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നാമനിർദ്ദേശപത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി വ്യാഴാഴ്ച അവസാനിക്കും. പി.വി. അൻവർ മത്സര രംഗത്ത് ഉറച്ചുനിൽക്കുമോ എന്ന് ഇന്ന് അറിയാം. തൃണമൂൽ കോൺഗ്രസ് പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ ചിഹ്നവും ലഭിക്കും.

കഴിഞ്ഞ രണ്ടുതവണയും അൻവർ മത്സരിച്ച് വിജയിച്ച ഓട്ടോറിക്ഷ ചിഹ്നം ലഭിക്കുമെന്നാണ് അൻവർ ക്യാമ്പ് പ്രതീക്ഷിക്കുന്നത്. 18 പത്രികകളാണ് വരണാധികാരിയായ പെരിന്തൽമണ്ണ സബ് കലക്ടർ സ്വീകരിച്ചിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി അൻവർ സമർപ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു.

Tags:    
News Summary - Sudhakaran supports Anwar: He has talent and vision; Sad that he has become a street politician

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.