Posted On
date_range Updated On
date_range മമ്മൂക്കയുടെ പിറന്നാളിന് വേറിട്ട രീതിയിൽ ആശംസ അർപ്പിച്ച് അനുസിതാര
മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ എഴുപതാം പിറന്നാളിന് ആശംസകളുടെ പ്രവാഹമാണ്. ഇതിനിടയിൽ ശ്രദ്ധേയമാകുകയാണ് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് യുവതാരം അനു സിത്താര പങ്കുവച്ച വിഡിയോ. 'എന്‍റെ സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ മമ്മൂക്ക' എന്നു കുറിച്ചുകൊണ്ടാണ് അനു സിത്താര പിറന്നാള്‍ സ്‌പെഷല്‍ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
നൃത്തം അവതരിപ്പിച്ചുകൊണ്ടാണ് അനുസിതാര ആശംസകൾ നേർന്നത്. മമ്മൂട്ടി-കമൽ ചിത്രം രാപ്പകലിലെ രാമായണ പാരായണത്തിന് അനുസരിച്ചാണ് അനുവിന്‍റെ ചുവടുകൾ. മമ്മൂട്ടിക്ക് പിറന്നാളാശംകൾ നേർന്ന് സിനിമാലോകത്തെ യുവതാരനിര മുഴുവൻ അണിനിരന്നവെങ്കിലും ഇതിൽ ശ്രദ്ധേയമാകുകയാണ് അനുസിതാരയുടെ നൃത്തരൂപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.