കെ.എസ്​.ആർ.ടി.സിയെ നന്നാക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന്​ ആന്‍റണി രാജു

തിരുവനന്തപുരം: പൊതുമേഖല കെ.എസ്​.ആർ.ടി.സിയെ നന്നാക്കാൻ കഠിനാധ്വാനം ചെയ്യുമെന്ന്​ നിയുക്​ത ഗതാഗത മ​ന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി വകുപ്പ്​ ഏൽപ്പിച്ചത്​ മാറ്റമുണ്ടാക്കുമെന്ന്​ ഉറപ്പുള്ളതിനാലാണെന്നും ആന്‍റണി രാജു പറഞ്ഞു. എല്ലാവരിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച്​ ജനങ്ങൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ടു വരുമെന്നും അദ്ദേഹം വ്യക്​തമാക്കി.

ജനാധിപത്യ കേരള കോൺഗ്രസിലെ ആന്‍റണി രാജു രണ്ടര വർഷകാലത്തേക്കാണ്​ ഗതാഗത മന്ത്രി സ്ഥാനത്ത്​ തുടരുക. അതിന്​ ശേഷം ​കേരള കോൺഗ്രസ്​(ബി) എം.എൽ.എ കെ.ബി ഗണേഷ്​ കുമാർ മന്ത്രിയാവുമെന്നാണ്​ സൂചന. ഫ്രാൻസിസ്​ ജോർജിനെ പോലുള്ള ജനാധിപത്യ കേരള കോൺഗ്രസ്​ നേതാക്കൾ യു.ഡി.എഫിലേക്ക്​ പോയപ്പോഴും ആന്‍റണി രാജു എൽ.ഡി.എഫിൽ ഉറച്ച്​ നിന്നിരുന്നു. ഇതും രാജുവിനെ മന്ത്രിസ്ഥാനത്തേക്ക്​ പരിഗണിക്കുന്നതിന്​ കാരണമായിട്ടുണ്ട്​.

കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണുകളും കെ.എസ്​.ആർ.ടി.സി​െയ വലിയ പ്രതിസന്ധിയിലേക്ക്​ തള്ളിവിടു​േമ്പാഴാണ്​ ഗതാഗത മന്ത്രിയായി ആന്‍റണി രാജു സ്ഥാനമേൽക്കുന്നത്​​.

Tags:    
News Summary - Antony Raju says he will work hard to repair KSRTC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.