ആൻറണി രാജു

കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ ബെവ്​കോയുടെ മദ്യവിൽപനശാലകൾ പ്രവർത്തനം തുടങ്ങുമെന്ന്​ ആന്‍റണി രാജു

തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ മദ്യവിൽപനശാലകൾ തുടങ്ങുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്‍റണി രാജു. കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ വാടകക്ക്​ നൽകും. ഇക്കാര്യം എല്ലാ വകുപ്പുകളേയും അറിയിച്ചിരുന്നു. ബെവ്​കോക്കും ഇത്തരത്തിൽ അറിയിപ്പ്​ നൽകിയിരുന്നുവെന്നും ആന്‍റണി രാജു പറഞ്ഞു.

കെ.എസ്​.ആർ.ടി.സിയുടെ വാടകകെട്ടിടങ്ങളിൽ മദ്യവിൽപനശാല ആരംഭിക്കാനുള്ള സന്നദ്ധത ബെവ്​കോ അറിയിച്ചിട്ടുണ്ട്​. മദ്യവിൽപന യാത്രക്കാർക്ക്​ ബുദ്ധിമുട്ടുണ്ടാക്കില്ല. കെ.എസ്​.ആർ.ടി.സിയുടെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്​ വേണ്ടിയാണ്​ പുതിയ നീക്കമെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി കെ.എസ്​.ആർ.ടി.സി ഡിപ്പോകളിലെ പമ്പുകളിൽ പൊതുജനങ്ങൾക്ക്​ ഇന്ധനം നിറക്കാനുള്ള സൗകര്യം നൽകിയിരുന്നു. കെ.എസ്​.ആർ.ടി.സി ഡിപ്പോകളിലെ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ വാടക നൽകുമെന്ന്​ കെ.എസ്​.ആർ.ടി.സി നേരത്തെ തന്നെ വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Antony Raju said that Bevco's liquor outlets will start functioning in KSRTC depots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.