Posted On
date_range Updated On
date_range ആന്‍റോ ആന്‍റണി പരാജയഭീതിയിൽ വിറളി പൂണ്ടിരിക്കുന്നു -അനിൽ ആന്‍റണി
പത്തനംതിട്ട: കേരളത്തിൽ ബി.ജെ.പി ജയിക്കുന്ന സീറ്റുകളിലൊന്ന് പത്തനംതിട്ട എന്ന് എൻ.ഡി.എ സ്ഥാനാർഥി അനിൽ ആന്‍റണി. ആന്‍റോ ആന്‍റണി പരാജയഭീതിയിൽ വിറളി പൂണ്ടിരിക്കുന്നു. തനിക്കെതിരായ വിവാദങ്ങൾക്ക് പിന്നിൽ കോൺഗ്രസ് ആണെന്നും അനിൽ ആന്‍റണി ആരോപിച്ചു.
അതേസമയം, പത്തനംതിട്ട മണ്ഡലത്തിൽ കള്ളവോട്ട് ആരോപണം ആവർത്തിച്ച് യു.ഡി.എഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷൻ സി.പി.എം ഓഫീസുകൾ റെയ്ഡ് ചെയ്ത് വ്യാജ ഐ.ഡി കാർഡുകൾ പിടിച്ചെടുക്കണമെന്ന് ആന്‍റോ ആവശ്യപ്പെട്ടു.
ദുർബല സ്ഥാനാർഥിയായതിനാൽ ബി.ജെ.പി വോട്ടുകൾ സി.പി.എമ്മിലേക്ക് പോകുമെന്ന് ഭയമുണ്ട്. വൻ ഭൂരിപക്ഷത്തിൽ ജയം ഉറപ്പാണെന്നും ആന്‍റോ ആന്‍റണി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.