Posted On
date_range Updated On
date_range ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ ആചരിക്കണമെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനം സ്കൂളുകളിൽ സമുചിതമായി ആചരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂളുകളിലെ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി തിരുവനന്തപുരം എസ്.എം.വി സ്കൂളിൽ 26ന് രാവിലെ 9.30 ന് നിർവഹിക്കും.
സംസ്ഥാനത്ത് മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ ദിനാചരണം നടത്തണം. സ്കൂൾ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാം. ലഹരിപദാർഥങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായുള്ള പരിപാടികൾ സ്കൂളുകളിൽ സംഘടിപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.