തിരുവനന്തപുരം: റവന്യൂ വകുപ്പിലെ അഴിമതി നിയന്ത്രിക്കുന്നതിനും കണ്ടെത്തുന്നതിനും താലൂക്ക് തലത്തിൽ അഴിമതിമുക്ത സ്ക്വാഡ് രൂപവത്കരിക്കാൻ ഉത്തരവ്. സ്ക്വാഡ് രൂപവത്കരിച്ച് നിരീക്ഷണം നടത്തി അഴിമതി നിർമാർജനം ചെയ്യുന്നതിനുള്ള നടപടി വകുപ്പ് തലവന്മാരും കലക്ടർമാരും സ്വീകരിക്കണമെന്നാണ് ഡെപ്യൂട്ടി സെക്രട്ടറി കെ. ശ്രീകൃഷ്ണൻ ഉത്തവിട്ടത്. അഴിമതിയുടെ കാര്യത്തിൽ സംസ്ഥാനത്ത് റവന്യൂ വകുപ്പ് രണ്ടാം സ്ഥാനത്താണെന്ന് വിജിലൻസ് വകുപ്പിെൻറ വിവരശേഖരണത്തിൽ കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തും. ഉയർന്നതലത്തിലുള്ള ഉദ്യോഗസ്ഥർ റവന്യൂ ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തും. അതോടൊപ്പം വിജിലൻസിെൻറ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും ഉത്തരവിൽ പറയുന്നു. അഴിമതി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാൽ ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് മാറ്റിനിർത്തും.വേഗത്തിൽ അച്ചടക്ക നടപടികൾ പൂർത്തിയാക്കി അർഹിക്കുന്ന ശിക്ഷയും നൽകും. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുടെ വിവരം അറിയിക്കുന്നതിന് റവന്യൂ വകുപ്പ് ഓഫിസുകളിലും കലക്ടററേറ്റിെൻറയും ലാൻഡ് റവന്യൂ കമീഷണറേറ്റിെൻറയും വിജിലൻസിെൻറയും മന്ത്രി ഓഫിസിെൻറയും ഫോൺ നമ്പരുകൾ പരസ്യമായി പതിക്കും. സ്ഥിരം കൈക്കൂലിക്കാരെന്ന് കണ്ടെത്തുന്നവരെ സർവിസിൽനിന്ന് മാറ്റിനിർത്തുകയോ മറ്റ് ജില്ലകളിലേക്ക് സ്ഥലംമാറ്റുകയോ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.