Posted On
date_range Updated On
date_range അന്തിക്കാട് നിധിന്‍ വധക്കേസ്: ഒരാള്‍കൂടി പിടിയില്‍
തൃശൂര്‍: അന്തിക്കാട് മുറ്റിച്ചൂര്‍ നിധിന്‍ വധക്കേസില്‍ ഒരാള്‍കൂടി പിടിയിലായി. ശ്രീരാഗ് എന്നയാളാണ് പിടിയിലായത്. കൊലയാളികള്‍ രക്ഷപ്പെട്ട കാറും ബൈക്കും കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി പനങ്ങാട് നിന്നാണ് വാഹനങ്ങള്‍ കണ്ടെത്തിയത്. നേരത്തെ, മുറ്റിച്ചൂര്‍ സ്വദേശിയും നിധിന്റെ വീടിന് സമീപം താമസിക്കുന്നയാളുമായ സനല്‍ പിടിയിലായിരുന്നു. ആക്രമിക്കുന്നതിനിടെ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇനി പിടിയിലാകാനുള്ളവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അന്തിക്കാട് ആദര്‍ശ് വധക്കേസിലെ പ്രതി നിധിനെ (28) നടുറോഡിലിട്ട് വെട്ടിക്കൊന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.