കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരക്കടലാസുകൾ മോഷണം പോയ സംഭവത്തിൽ ഉടൻ അന്വേഷണം പൂർത്തിയാക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് സെനറ്റ് യോഗത്തിൽ അറിയിച്ചു. ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ കർശന നടപടിയെടുക്കണമെന്ന് ഡോ.പി. റഷീദ് അഹമ്മദ് യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
സർവകലാശാലയിലെ നാക്ക് അക്രഡിറ്റേഷന്‍റെ ഭാഗമായി വ്യാജരേഖകൾ ചമയ്ക്കാൻ നിർദേശം നൽകിയിരിക്കുന്നുവെന്ന് വാട്സ്ആപ് ഗ്രൂപ്പിൽ വന്ന സന്ദേശം യോഗത്തിൽ ചർച്ചയായി. വ്യാജരേഖ ഉണ്ടാക്കി സർവകലാശാലയെ തരം താഴ്ത്തരുതെന്ന് അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു. ബി.എ. അഫ്ദലുൽ ഉലമ, എം.എ. പോസ്റ്റ് അഫ്ദലുൽ ഉലമ എന്നിവ യഥാക്രമം ബി.എ. അഫ്ദലുൽ ഉലമ ഇന്‍ അറബിക്, എം.എ. പോസ്റ്റ് അഫ്ദലുൽ ഉലമ ഇന്‍ അറബിക് എന്നിങ്ങനെ പേര് മാറ്റാന്‍ യോഗം തീരുമാനിച്ചു. സെനറ്റ് യോഗം 75,957 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. 443 ഡിപ്ലോമ, 73067 ഡിഗ്രി, 2316 പി.ജി., 54 എം.ഫില്‍. 77 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്.
സര്‍വകലാശാല പഠനബോര്‍ഡുകളില്‍ വ്യവസായ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്തുന്നതിനുള്ള ചട്ടഭേദഗതിക്ക് അംഗീകാരം നല്‍കി. വ്യവസായ-സേവന മേഖലകളില്‍ നിന്നോ കോര്‍പറേറ്റ്, പ്രഫഷനല്‍ വിഭാഗങ്ങളില്‍ നിന്നോ ഉള്ള പ്രമുഖ വ്യക്തിത്വങ്ങളെയാകും ഇതിനായി പരിഗണിക്കുക. തൊഴിലധിഷ്ഠിത പാഠ്യപദ്ധതി രൂപവത്കരണത്തിനും വ്യവസായ ലോകം ആവശ്യപ്പെടുന്ന തരത്തില്‍ കാലാനുസൃതമായ പാഠ്യപദ്ധതികളില്‍ മാറ്റം വരുത്തുന്നതിനും ഇത് സഹായിക്കും. കൂടുതല്‍ പേര്‍ക്ക് തൊഴിലവസരങ്ങളും ലഭ്യമാകും.
വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനായി. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. ജി. റിജുലാല്‍, പി. അബ്ദുൽ ഹമീദ് എം.എല്‍.എ., ഡോ. എം. മനോഹരന്‍, ഇ.പി. സോണിയ, ഡോ. റഷീദ് അഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.