ലക്ഷ്മിപ്രയക്കും തൃപ്പൂണിത്തറ എസ്.ഐ രേഷ്മക്കുമെതിരെ കോടതിയെ സമീപിച്ച് അൻസിബ

കൊച്ചി: നടി ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തറ സെൽ എസ്.ഐ രേഷ്മ എന്നിവർക്കെതിരെ കോടതിയെ സമീപിച്ച് അൻസിബ. താൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്നാണ് നടി കോടതിയെ സമീപിച്ചത്. കോടതി അൻസിബയുടെ പരാതി ഫയലിൽ സ്വീകരിച്ച കോടതി സംഭവത്തിൽ പൊലീസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 17-ാം തിയതിക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും പറഞ്ഞിട്ടുണ്ട്.

പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷമം ആരംഭിക്കണമെന്നാണ് പ്രധാന ആവശ്യമെന്ന് അൻസിബയുടെ അഭിഭാഷകൻ പറഞ്ഞു. ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തറ എസ്.ഐ രേഷ്മക്കുമെതിരെ അൻസിബ സമർപ്പിച്ച പരാതി പൊലാസ് നേരത്തെ തള്ളിക്കളഞ്ഞിരുന്നു. അതേസമയം ടിനി ടോമിനെതിരെ സമർപ്പിച്ച പരാതിയിൽ കൂടുതൽ പേരുടെ മൊഴിയെടുത്തതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Ansiba approaches court against Lakshmipraya and Tripunithura SI Reshma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.