???????? ??????? ?????????? ??????????? ????? ???????????????? ???????????

ന്യൂസിലൻഡ്​ ജനതക്കും പ്രധാനമന്ത്രിക്കും കൊടുങ്ങല്ലൂരിൽ നിന്ന്​ പ്രാർഥന

കൊടുങ്ങല്ലൂർ: വംശീയ ഭീകരതയുടെ ഇരകളെ ഹൃദയത്തോട്​ ​േചർത്ത്​ പിടിച്ച ന്യൂസിലൻഡ്​ ജനതക്കും അവിടത്തെ പ്രധാനമന് ത്രിക്കും വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ​ജുമാമസ്​ജിദായ ചേമാൻ ജുമാമസ്​ജിദ്​ അകത്തളങ്ങളിൽ നിന്ന്​ പ്രാർഥനാ ധ്വന ികളുയർന്നു. അൻസിയുടെ മയ്യത്ത്​ നമസ്​കാരത്തിനായി​ അണിനിരന്ന നിരവധിയായ വിശ്വാസികളെ ഒപ്പം​ നിർത്തിയാണ്​​ ചേരമ ാൻ ജുമാമസ്​ജിദ്​ ഇമാം സൈഫുദ്ദീൻ അൽഖാസിമയുടെ നേതൃത്വത്തിൽ ഏറെ ശ്രദ്ധേയമായ പ്രാർഥന നടന്നത്​.​ പ്രഭാഷണത്തോടൊ പ്പമായിരുന്നു പ്രാർഥനയും.

‘‘ന്യൂസിലൻഡിന്​ ക്ഷേമവും ​െഎശ്വര്യവും അഭിവൃദ്ധിയും കൈവര​െട്ട​െയന്നും അവിട ത്തെ പ്രധാന മന്ത്രിക്കും ജനതക്കും ആയുർ ആരോഗ്യ സൗഖ്യവും സമ്പൽ സമൃദ്ധിയും ഉണ്ടാക​​െട്ട’’ എന്ന്​ പ്രാർഥിച്ച ഇമാം ‘ഇരയോടൊപ്പം നിൽക്കുകയും വേട്ടക്കാരനെ തമസ്​കരിക്കുകയും ചെയ്​ത ന്യൂസിലൻഡ്​​ പ്രധാനമന്ത്രി ലോകത്തിനും ഭരണകൂടങ്ങൾക്കും ​ മാതൃക’ ആണെന്നും പറഞ്ഞു.

അൻസിക്ക്​ വേണ്ടിയുള്ളത്​ ഒരു സാധാരണ മയ്യത്ത്​ നമസ്​കാരമല്ലെന്ന്​ ഇമാം ചൂണ്ടിക്കാട്ടി. ഭീകരതക്കും തീവ്രവാദത്തിനുമെതിരായ ​െഎക്യദാർഢ്യമാണിത്​. ലോകത്തെ മനുഷ്യസ്​നേഹികൾക്കൊപ്പമാണ്​ നാം നിലകൊള്ളുന്നത്​. ഭീകരാക്രമണത്തോടെ ഇസ്​ലാം ദർശനത്തി​​​​​െൻറ മാനവികത ലോകത്തിന്​ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്ന്​ ഇമാം കൂട്ടിചേർത്തു.
അൻസിയുടെ മൃതദേഹം ചേരമാൻ ജുമാമസ്​ജിദ്​ ഖബർസ്​ഥാ​നിലേക്കെടുക്കുന്നു

ബഹുസ്വരത ന്യൂസിലൻഡിന് സമാനം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പ്രകടിപ്പിച്ചത്​ ന്യൂസിലാൻഡിൽ കണ്ട ബഹുസ്വരത. ഭീകരാക്രമണത്തിന്​ പിന്നാ​െല പ്രാർഥനക്കും ഇതര ചടങ്ങുകൾക്കും ന്യൂസിലൻഡ് സാക്ഷിയായതിന് സമാനം ജാതിമത വ്യത്യാസമില്ലാതെ വൻ ജനാവലിയാണ് പങ്കാളിയായത്. കുടുംബം ഒറ്റക്കല്ലെന്ന പ്രഖ്യാപനമായി ജനത്തി​​​​​െൻറ പങ്കാളിത്തം. അൻസിയുടെ മൃതദേഹം ആദ്യമെത്തിയ ഭാർത്താവി​​​​​െൻറ വീട്ടിലും സ്വന്തം വീട്ടിലും അടക്കം സമൂഹത്തി​​​​​െൻറ വിവിധതുറകളിൽ നിന്നുള്ളവർ അനുശോചനവുമായി എത്തി. ശേഷം ഒാഡിറ്റോറിയത്തിൽ പൊതുദർശനത്തിന്​ സാധാരണക്കാർ​െക്കാപ്പം വിവിധ മേഖലകളിലെ പ്രമുഖരും ഒഴികിയെത്തി. സ്​ത്രീകൾക്കായി ഒാഡിറ്റോറിയത്തിലും മയ്യത്ത്​ നമസ്​കാരം ഉണ്ടായിരുന്നു. ഇൗ നമസ്​കാരത്തിന്​ വിവിധ മതസ്​ഥർ സാക്ഷികളായി.

രാജ്യത്തെ പ്രഥമ മസ്​ജിദ്​ അങ്കണത്തിൽ മയ്യത്ത്​ നമസ്​കാരത്തിനും ഖബറടക്കത്തിനും എത്തിയത്​ സമൂഹത്തി​​​​​െൻറ പരിഛേദമായിരുന്നു. കേരളത്തി​​​​​െൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജനം ഇങ്ങോട്ട്​ എത്തി. രണ്ടു തവണ നമസ്​കാരം നടക്കു​േമ്പാൾ മസ്​ജിദ്​ അങ്കണത്തിൽ നൂറുകണക്കിന്​ പേർ അൻസിയെ ഒരുനോക്കു കാണാൻ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കുടുംബത്തി​​​​​െൻറ സമാശ്വാസത്തിനൊപ്പം ഭീകരാക്രമണത്തിന്​ വി​േധയമായ സമൂഹത്തിനുള്ള ​െഎക്യദാർഢ്യവുമായി മാറി ഇൗ കാത്തിരിപ്പ്​. ന്യൂസിലൻഡിന്​ നന്ദിപറഞ്ഞ്​ ചേരമാൻ ജുമാമസ്​ജിദ്​ അങ്കണത്തിൽ സ്​ഥാപിച്ച ബോർഡും ശ്രദ്ധേയമായി. ഒരു സമൂഹത്തി​െന സമാശ്വസിപ്പിച്ചതിനും പ്രതീക്ഷ നൽകിയതിനും ലോകത്തിന്​ മാതൃകയായതിനും ഹൃദയം നിറഞ്ഞ നന്ദി പറയുന്ന ബോർഡിൽ നമസ്​കാരനിരയെ പ്രതിനിധീകരിച്ച ന്യൂസിലൻഡി​​​​​െൻറ ചിഹ്നവും ആലേഖനം ചെയ്​തിരുന്നു.


Tags:    
News Summary - ansi bava- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.