Posted On
date_range Updated On
date_range കോഴിക്കോട് 13കാരന് ഷിഗല്ല സ്ഥിരീകരിച്ചു
കോഴിക്കോട്: കോഴിക്കോട്ട് മലയോര മേഖലയിലും ഷിഗല്ല സ്ഥിരീകരിച്ചു. കൂടരഞ്ഞി പഞ്ചായത്തിലെ 13കാരനാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട് കോട്ടാംപറമ്പിൽ 11കാരൻ ഷിഗല്ല ബാധിച്ച് മരിച്ചിരുന്നു. കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത 56പേർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തുകയും അഞ്ചുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
കണ്ണൂർ ചിറ്റാരിപറമ്പിൽ കഴിഞ്ഞദിവസം ആറുവയസുകാരന് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. എറണാകുളം േചാറ്റാനിക്കരയിൽ 56വയസുള്ള വ്യക്തിക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. കൂടുതൽ സ്ഥലങ്ങളിൽ ഷിഗല്ല സ്ഥിരീകരിക്കുന്നതോടെ ആരോഗ്യവകുപ്പ് കൂടുതൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.