മലപ്പുറത്ത് വീണ്ടും പുലിയുടെ ആക്രമണം

മലപ്പുറം: മലപ്പുറം മുള്ള്യാർകുർശ്ശിയിലെ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ ആക്രമണം. വൈകിട്ട് നാലരയോടെ മാട്ടുമ്മൽ സ്വദേശി ഉമൈറിന്‍റെ വീട്ടുമുറ്റത്ത് നിന്ന ആടിനെ പുലി കടിച്ച് കൊണ്ടു പോയി.

പുലിയെ കണ്ടെത്താൻ പ്രദേശത്ത് നാട്ടുകാർ തിരച്ചിൽ തുടങ്ങി. പുലിയെ പിടിക്കാൻ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

രണ്ടാഴ്ച മുമ്പ് സമാനരീതിയിൽ പുലിയുടെ ആക്രമണം നടന്നിരുന്നു. ആടിനെ കടിച്ചു കൊണ്ട് പോവുകയായിരുന്നു. ഇതിന് പിന്നാലെ വനം വകുപ്പ് പ്രദേശത്ത് കാമറകൾ സ്ഥാപിച്ചു. എന്നാൽ, കാമറയിൽ നിന്ന് പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല.

സ്ഥിരമായി പുലി സാന്നിധ്യമുള്ള പ്രദേശമാണ് മുള്ള്യാർകുർശ്ശി. ഉമൈറിന്‍റെ തന്നെ ഇരുപതോളം ആടുകളെ മുമ്പ് പുലി കടിച്ചു കൊന്നിരുന്നു.

Tags:    
News Summary - Another leopard attack in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.