Posted On
date_range Updated On
date_range റെയിൽവേ ടി.ടി.ഇമാർക്ക് നേരെ വീണ്ടും ആക്രമണം; രണ്ടു പേർ പിടിയിൽ, കഞ്ചാവും കണ്ടെത്തി
വടക്കാഞ്ചേരി: യാത്രാ ടിക്കറ്റ് ഇല്ലാത്തത് ചോദ്യം ചെയ്ത റെയിൽവേ ടി.ടി.ഇമാർക്ക് നേരെ ആക്രമണം. ടി.ടി.ഇമാരായ ഉത്തർപ്രദേശ് സ്വദേശി മനോജ് വർമ, തിരുവനന്തപുരം സ്വദേശി ഷമ്മി രാജ് എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
യാത്രാ ടിക്കറ്റ് ഇല്ലാത്തത് ടി.ടി.ഇമാർ ചോദ്യം ചെയ്തതാണ് ആക്രമണത്തിലേക്ക് വഴിവെച്ചത്. ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിൽ വടക്കാഞ്ചേരിയിൽ വച്ചാണ് സംഭവം.
സംഭവത്തിൽ കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവർ റെയിൽവേ സംരക്ഷണ സേന പിടികൂടി. ഇവരുടെ പക്കൽ നിന്ന് കഞ്ചാവും കണ്ടെത്തി.
ഏപ്രിൽ നാലിന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദിയിൽ ഭിക്ഷക്കാരൻ ടി.ടി.ഇയെ ആക്രമിച്ചിരുന്നു. ടിക്കറ്റ് ചോദിച്ചതിന് പിന്നാലെയാണ് ഭിക്ഷക്കാരൻ ടി.ടി.ഇയെ ആക്രമിച്ചത്. ആക്രമണത്തിൽ ടി.ടി.ഇ ജയ്‌സന്‍റെ വലത്തെ കണ്ണിന് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.