അ​നൂ​പ് ജേ​ക്ക​ബി​നെ​തി​രാ​യ അ​ന്വേ​ഷ​ണം: കോ​ട​തി​യു​ടെ വി​മ​ർ​ശ​നം

തിരുവനന്തപുരം: മുൻ മന്ത്രി അനൂപ് ജേക്കബി‍​െൻറയും കുടുംബത്തി‍​െൻറയും അനധികൃത സ്വത്ത് സമ്പാദനക്കേസിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിന് വിജിലൻസിന് കോടതിയുടെ രൂക്ഷവിമർശനം. ഒന്നരവർഷമായിട്ടും കേസിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു വിജിലൻസ് കോടതിയുടെ വിമർശനം. നേരത്തേ രണ്ടുതവണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി തീയതി നീട്ടിനൽകിയിരുന്നു. ശനിയാഴ്ചയായിരുന്നു അന്തിമ തീയതി.

എന്നാൽ, കേസ് എടുത്തപ്പോൾ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നാഴ്ചത്തെ സമയം കൂടി വേണമെന്നാണ് വിജിലൻസ് ആവശ്യപ്പെട്ടത്. ഇതോടെയാണ് ശക്തമായ ഭാഷയിൽ വിജിലൻസിനെതിരെ കോടതി രംഗത്തെത്തിയത്. മൂന്നാഴ്ച തരാൻ കഴിയില്ലെന്നും മൂന്നു ദിവസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് മേശപ്പുറത്ത് എത്തണമെന്നും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയായിരിക്കെ എറണാകുളം കൂത്താട്ടുകുളം സബ് രജിസ്ട്രാർ പരിധിക്കുള്ളിൽ ഏക്കർ കണക്കിന് ഭൂമി അനധികൃതമായി സമ്പാദിച്ചെന്ന പരാതിയിന്മേലാണ് അന്വേഷണം നടക്കുന്നത്.

Tags:    
News Summary - Anoop Jacob- vigilance case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.