അങ്കമാലിയിൽ പിതാവിൻെറ ആക്രമണത്തിൽ പരിക്കേറ്റ കുഞ്ഞിനെ നാളെ ഡിസ്​ചാർജ്​ ചെയ്യും

കോലഞ്ചേരി: അങ്കമാലിയിൽ പിതാവിൻെറ ആക്രമണത്തിൽ തലക്ക്​ പരിക്കേറ്റ്​ ​ചികിത്സയിൽ കഴിയുന്ന കുഞ്ഞിനെ നാളെ ഡിസ്​ചാർജ്​ ചെയ്യും. കുഞ്ഞിനെ അമ്മക്ക്​ കൈമാറും. രണ്ടുമാസം പ്രായമായ കുഞ്ഞ്​ ആഴ്​ചകളോളമായി കോല​ഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

കുഞ്ഞ്​ മുലപ്പാൽ കുടിക്കുന്നുണ്ടെന്നും ദഹന പ്രക്രിയ സാധാരണ നിലയിലാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.  

തലയിലെ രക്തസ്രാ​വത്തെ തുടർന്ന്​ അബോധാവസ്​ഥയിലാണ്​ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്​. തുടർന്ന്​ ശാസ്​ത്രക്രിയ നടത്തിയിരുന്നു. തലച്ചോറിലെ രക്തസ്രാവം നീക്കം ചെയുന്നതിനാണ് ശസ്ത്രക്രിയ. പിതാവ്​ ക്രൂരമായി ഉപദ്രവിച്ചതായി കണ്ടെത്തിയതോടെ കണ്ണൂർ ചാത്തനാട്ട്​ ഷൈജു തോമസിനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. 

കഴിഞ്ഞ 18ന് പുലർച്ചെ രണ്ടോടെയാണ് കട്ടിലിൽനിന്ന് വീണ് പരിക്കേറ്റതാണെന്ന് കാണിച്ച് അങ്കമാലി സ്വദേശികളായ ദമ്പതികൾ കുഞ്ഞുമായി ആശുപത്രിയിലെത്തിയത്. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുഞ്ഞിനെ റഫർ ചെയ്തത്. സംശയം തോന്നിയ ആശുപത്രി അധികൃതർ നടത്തിയ ഇടപെടലിനൊടുവിലാണ് കുഞ്ഞിന് നേരെ നടന്ന അതിക്രമം പുറംലോകമറിഞ്ഞത്. 

ഭാ​ര്യ​യെ​ക്കു​റി​ച്ചു​ള്ള സം​ശ​യ​വും പെ​ൺ​കു​ഞ്ഞ് പി​റ​ന്ന​തി​ലു​ള്ള രോ​ഷ​വുമാണ് കു​ഞ്ഞി​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കാ​ൻ പ്ര​തി‍യാ​യ പി​താ​വി​നെ പ്രേ​രി​പ്പി​ച്ച​ത്. നേ​പ്പാ​ൾ സ്വ​ദേ​ശി​നിെ​യ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​തി​നു​പി​ന്നാെ​ല ഭാ​ര്യ​യെ പ​ഴ​യ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ് പ​ല​കാ​ര്യ​ങ്ങ​ൾ​ക്കും സം​ശ​യി​ക്കു​ക​യും ക​ല​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ദ്യ​കു​ഞ്ഞ് ആ​ണ്‍കു​ട്ടി​യാ​യി​രി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രി​ക്കെ​യാ​ണ് പെ​ണ്‍കു​ഞ്ഞ് പി​റ​ന്ന​ത്. അ​തോ​ടെ നി​രാ​ശ​യും ദേ​ഷ്യ​വും വ​ര്‍ധി​ച്ചു. കു​ഞ്ഞി​​​​​​​െൻറ ക​ര​ച്ചി​ല്‍ ഇ​യാ​ളി​ല്‍ പ​ല​പ്പോ​ഴും അ​സ്വ​സ്ഥ​ത സൃ​ഷ്​​ടി​ച്ചു. അ​ങ്ങ​നെ, കു​ഞ്ഞി​നെ നി​ര​ന്ത​രം അ​ക്ര​മി​ക്കാ​ന്‍ തു​ട​ങ്ങി​െ​യ​ന്നാ​ണ് കു​ഞ്ഞി​​​​​​​െൻറ അ​മ്മ പൊ​ലീ​സി​ന് മൊ​ഴി ന​ല്‍കി​യത്. 


LATEST VIDEO

Full View
Tags:    
News Summary - Ankamali baby girl attacked by father will be discharged from hospital tomorrow -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.