ചിലർ എന്‍റെ ഡ്രസിന്‍റെ അളവെടുക്കുന്നു; മോൻസന്‍റെ തട്ടിപ്പ്​ പുറത്തുകൊണ്ടുവന്നതാണോ താൻ ചെയ്​ത തെറ്റെന്ന് അനിത പുല്ലയിൽ

കോഴിക്കോട്​: മോൻസൺ മാവുങ്കൽ തട്ടിപ്പ്​ നടത്തി ആളുകളെ പറ്റിക്കുന്നുവെന്നത്​ പുറത്തുകൊണ്ടു വന്നതാണോ താൻ ചെയ്​ത തെറ്റെന്ന്​ ഇറ്റലിയിൽ താമസിക്കുന്ന അനിത പുല്ലയിൽ. മീഡിയവൺ ചാനലിനോട്​ ഫോണിൽ പ്രതികരിക്കുകയായിരുന്നു അവർ. നിറംപിടിപ്പിച്ച കഥകളാണ്​ തന്നെ കുറിച്ച്​ പ്രചരിപ്പിക്കുന്നതെന്നും സത്യം ഒരുനാൾ പുറത്തു വരുമെന്നും അവർ പറഞ്ഞു.

മോൻസൺ മാവുങ്കൽ പ്രതിയായ തട്ടിപ്പുകേസുകളിലെ അന്വേഷണത്തോട്​ പൂർണമായും സഹകരിക്കുമെന്ന്​ അവർ പറഞ്ഞു. ഇറ്റലിയിൽ കഴിയുന്ന അനിതയെ ചോദ്യം ​െചയ്യാൻ നോട്ടീസ്​ അയച്ചു വിളിപ്പിക്കാൻ ക്രൈംബ്രാഞ്ചിന്‍റെ നീക്കമുണ്ടായിരുന്നു. സുഹൃത്തായിരുന്ന അനിതക്ക്​ മോൻസ​െന്‍റ സാമ്പത്തിക ഇടപാടുകളെ കുറിച്ച്​ അറിവുണ്ടാകാമെന്ന നിഗമനത്തിലായിരുന്നു ക്രൈംബ്രാഞ്ച്​ നീക്കം. എന്നാൽ, തന്നെ ആരും വിളിച്ചിട്ടില്ലെന്നും വിളിച്ചാൽ വരാൻ ഒരു തടസവുമില്ലെന്നും അനിത പറഞ്ഞു. അന്വേഷണത്തിന്‍റെ ഭാഗമായി എവിടെ വരാനും തയാറാണെന്നും അവർ പറഞ്ഞു.

മോൻസൺ ആളുകളെ പറ്റിച്ച്​ ജീവിക്കുകയാണെന്ന്​ ബോധ്യമായപ്പോൾ ആ വിവരം പുറത്തുകൊണ്ടുവരികയായിരുന്നുവെന്ന്​ അവർ പറഞ്ഞു. മോൻസണുമായി ബന്ധപ്പെട്ട ആളുകളുടെ ബാങ്ക്​ സ്​റ്റേറ്റ​്​മെന്‍റുകൾ പരിശോധിച്ചാൽ കാര്യങ്ങൾ കൂടുതൽ മനസിലാകുമെന്നും അനിത പറഞ്ഞു.

തന്‍റെ ഡ്രസിന്‍റെ അളവെടുക്കുന്നവർക്ക്​ ചില ഉദ്യേശങ്ങളുണ്ട്​്​. എല്ലാം എന്‍റെ മേലിൽ ചാർത്തികൊടുത്താൽ പി​ന്നെ അവരുടെ മേലിലേക്ക്​ ​ഒന്നും വരില്ലെന്നാണ്​ കരുതുന്നത്​. സത്യം ഒരു നാൾ പുറത്തുവരുമെന്നും അവർ പറഞ്ഞു.

കാബറെ ഡാൻസ്​ കളിക്കുന്നുവെന്നതുപോലെയുള്ള നിറംപിടിപ്പിച്ച കഥകളും അപവാദങ്ങളും പ്രചരിപ്പിക്കുന്നവർ മറ്റുള്ളവരെ കുറിച്ച്​ ഒാർക്കണം. ഞാനൊരു സ്​ത്രീയാണെന്നും കുടുംബത്തിൽ ജീവിക്കുന്നയാളാണെന്നും കൂടപിറപ്പുകൾ ഉണ്ടെന്നും പേരക്കുട്ടികൾ ഉണ്ടെന്നുമൊക്കെ കഥകൾ മെനയു​േമ്പാൾ ഒാർക്കണമെന്നും അവർ പറഞ്ഞു.   

Tags:    
News Summary - anitha pullayil responds to the arguments

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT