ഒറ്റപ്പാലം (പാലക്കാട്): കല്ലേക്കാട് എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ അട്ടപ്പാടി സ്വദേശി അനിൽകുമാറിന് ജാതിവിവേചനം നേരിടേണ്ടിവന്നതായി ഭാര്യ ആർ.എസ്. സജിനി എസ്.സി-എസ്.ടി കമീഷൻ അംഗം എസ്. അജയകുമാറിന് മൊഴിനൽകി. ഒറ്റപ്പാലത്തെ ബന്ധുവീട്ടിൽ നിന്നായിരുന്നു മൊഴിയെടുക്കൽ. ജാതീയ അവഹേളനത്തോടൊപ്പം മർദനവും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ആത്മഹത്യ കുറിപ്പിലും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. മർദനം കാരണം ഒറ്റപ്പാലത്തെ ആശുപത്രിയിൽ കുമാർ നേരേത്ത ചികിത്സ തേടിയിരുന്നു. ക്യാമ്പിലെ മനുഷ്യത്വരഹിത പെരുമാറ്റം മാനസികമായി തളർത്തി.
മുൻ ഡെപ്യൂട്ടി കമാൻഡൻറിെൻറ നേതൃത്വത്തിലെ ശാരീരികവും മാനസികവുമായ പീഡനം തന്നോടും സഹോദരനോടും പറഞ്ഞിട്ടുള്ളതാണെന്നും സജിനി മൊഴിനൽകി. മുൻ ഡെപ്യൂട്ടി കമാൻഡൻറ് ഉൾെപ്പടെയുള്ളവരിൽനിന്ന് മൊഴിയെടുക്കുമെന്നും ജാതിവിവേചനം നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടിയുണ്ടാകുമെന്നും എസ്. അജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.