Posted On
date_range Updated On
date_range ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; പാപ്പാന് പരിക്ക്
ആലുവ: മുപ്പത്തടം ചന്ദ്രശേഖരപുരം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു. ആക്രമണത്തിൽ പാപ്പാന് പരിക്കേറ്റു. പോളക്കളം വിഷ്ണു നാരായണന്‍ എന്ന ആനയാണ് ഇടഞ്ഞത്.
പാപ്പാനെ ആന കുത്തിപ്പരിക്കേല്‍പ്പിച്ചു. കുത്തേറ്റ ഒന്നാം പാപ്പാന്‍ ഓണക്കൂര്‍ സ്വദേശി രത്‌നാകരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ത്സവത്തിൻറെ ആറാട്ടിടിനോടനുബന്ധിച്ച് പകൽപ്പൂരത്തിന് ഈ ആനയെ എഴുന്നളളിച്ചിരുന്നു.
ശനിയാഴ്ച്ച രാവിലെ 8.30ന് ആറാട്ടിന് മുമ്പ് കുളിപ്പിക്കാനായി ഒരുങ്ങുന്നതിനിടെയാണ് ആന ഒന്നാം പാപ്പാനെ ആക്രമിച്ചത്. നിലത്തുവീണ പാപ്പാനെ വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാന്‍ ശബ്ദമുണ്ടാക്കി ആനയുടെ ശ്രദ്ധതിരിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ.ഗിരീഷും സംഘവും സ്ഥലത്തെത്തിയാണ് ആനയെ തളച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.