കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ ഗവ. മെഡിക്കൽ കോളജുകളിലും സ്റ്റെൻറ് വിതരണം അവസാനിപ ്പിക്കാനൊരുങ്ങി വിതരണക്കാർ. ജൂലൈ ഏഴിനകം വിതരണം അവസാനിപ്പിക്കുമെന്നാണ് വ്യാപാരിക ളുടെ മുന്നറിയിപ്പ്. ഇക്കാര്യം വ്യക്തമാക്കി ജൂൺ 28 ന് എല്ലാ മെഡിക്കൽ കോളജുകളുടെയും സൂപ ്രണ്ടുമാർക്ക് കത്ത് നൽകും.
സ്റ്റെൻറ്, പേസ് മേക്കർ, ബലൂൺ, ഗൈഡ് വയർ, എ.എൽ.ബി ട്യൂബ് തുട ങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തവയിൽ അഞ്ച് മെഡി.കോളജുകളിൽ നിന്നായി വലിയ തുക കുടി ശ്ശികയുണ്ട്.
തിരുവനന്തപുരം മെഡി.കോളജ് 20 കോടി, ആലപ്പുഴ 15 കോടി, കോട്ടയം പത്ത് കോടി, തൃശൂർ ഒരു കോടി 75 ലക്ഷം, കോഴിക്കോട് 18 കോടി എന്നിങ്ങനെയാണ് കുടിശ്ശിക. അതേസമയം, കോഴിക്കോട് മെഡി.കോളജിൽ സ്റ്റെൻറ് വിതരണം നിർത്തിയതുമായി ബന്ധപ്പെട്ട് കലക്ടർ സാംബശിവറാവു വിതരണക്കാരുമായി ചർച്ച നടത്തി.
തിങ്കളാഴ്ച വൈകീട്ടായിരുന്നു അനൗദ്യോഗിക ചർച്ച. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വിതരണക്കാരുമായി ഒൗദ്യോഗിക കൂടിക്കാഴ്ച നടക്കും.
കോഴിക്കോട് മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റി വീണ്ടും മുടങ്ങി
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്ക് എത്തിയ രോഗിയെ തിങ്കളാഴ്ചയും തിരിച്ചയച്ചു. ആൻജിയോപ്ലാസ്റ്റി തിങ്കളാഴ്ച ചെയ്യുമെന്നായിരുന്നു നേരത്തേ ഇവരോട് പറഞ്ഞിരുന്നത്. ഒരു മാസം മുമ്പാണ് ശസ്ത്രക്രിയയുടെ തീയതി ലഭിച്ചത്. അതനുസരിച്ച് എത്തിയ രോഗിയെ ആണ് തിരിച്ചയച്ചത്. ആശുപത്രിയിൽ എത്തിയ രോഗിക്ക് അഡ്മിറ്റ് എഴുതിയെങ്കിലും സ്റ്റെൻറും അനുബന്ധ ഉപകരണങ്ങളുമില്ലെന്നു കാണിച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നു.
ഹൃദയ ശസ്ത്രക്രിയക്കുള്ള സ്റ്റെൻറ്, പേസ് മേക്കർ, ക്ലോഷർ ഡിവൈസ്, ബലൂൺ തുടങ്ങിയവയുടെ വിതരണമാണ് നിർത്തിയത്. ഇതുകൂടാതെ ഹൃദയാഘാതം വന്നാൽ 24 മണിക്കൂറിനുള്ളിൽ നൽകേണ്ട മരുന്നുകളുടെ വിതരണവും ശസ്ത്രക്രിയക്കുള്ള നൂൽ, സൂചി തുടങ്ങിയ മറ്റ് ഉപകരണങ്ങളുടെ വിതരണവും കുടിശ്ശിക തീർക്കാത്തതിനെ തുടർന്ന് നിർത്തിവെച്ചിരിക്കുകയണ്. നീതി മെഡിക്കൽ ഷോപ്പുകളിലെ സ്റ്റോക്ക് തീർന്നാൽ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റും.
ആരോഗ്യ ഇൻഷുറൻസ് വഴി വാങ്ങിയ തുക നൽകേണ്ടത്റിലയൻസ് ഇൻഷുറൻസാണ്. ഈ തുക ലഭിക്കാത്തതു മൂലമാണ് വിതരണക്കാർക്ക് കുടിശ്ശികയായത്. എന്നാൽ, ഇതേ കമ്പനിക്കാണ് ആയുഷ്മാൻ പദ്ധതിയുടെ കരാറും നൽകിയിരിക്കുന്നത്. അതേസമയം, ഇൻഷുറൻസ് കുടിശ്ശിക തീർക്കുന്നതിനായി രേഖകളുടെ പരിശോധന നടക്കുന്നുണ്ട്. നാലു കോടി രൂപയുടെ കുടിശ്ശികയാണ് ആദ്യം തീർക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.