അഞ്ചൽ: ജന്മന ജീവിതം ലോക്ഡൗണിലാണെങ്കിലും തോറ്റുപോകാതെ ഇച്ഛാശക്തികൊണ്ട് ജീവിതം തിരിച്ചുപിടിക്കുകയാണ് അഞ്ചൽ തഴമേൽ വി.വി വില്ലയിൽ വിനു (35). വരുന്ന മഴക്കാലത്തേക്കുള്ള കുടകൾ നിർമിച്ചുകൂട്ടുന്നതിെൻറ തിരക്കിലാണ് ഇപ്പോൾ. കുട്ടികൾക്കായി 250 രൂപ മുതൽ 500 രൂപവരെ വിലയുള്ള വലിയ കാലൻകുടകളും വിനു നിർമിക്കുന്നുണ്ട്. ലോക്ഡൗൺ ആയതോടെ ചെറിയ പ്രതിസന്ധിയുണ്ട്. ലോക്ഡൗൺ ആരംഭിച്ചതോടെ സാധനങ്ങളുടെ വരവും വിപണനവും നിലച്ചു. ഇതോടെ ഉപജീവന മാർഗമടഞ്ഞു. വിൽപനക്ക് സഹായാഭ്യർഥനയുമായി സമൂഹ മാധ്യമങ്ങളിലും കലക്ടറുടെ ഫേസ്ബുക് പേജിലും അഭ്യർഥന നടത്തിയിട്ടുണ്ട്.
മലപ്പുറം, തൃശൂർ ഭാഗങ്ങളിൽ നിന്നുമാണ് കുട നിർമാണത്തിനുള്ള സാമഗ്രികൾ എത്തിച്ചിരുന്നത്. നവമാധ്യമങ്ങളിലെ സുഹൃത്തുക്കളുൾെപ്പടെ ഓൺലൈൻ വഴിയും ഫോണിൽ വിളിച്ചും മുമ്പ് കുടകൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യക്കാർക്ക് കൊറിയർ സർവിസ് വഴിയാണ് കുടകൾ എത്തിച്ചു നൽകിയിരുന്നത്. കുട മാത്രമല്ല, പേപ്പർ പേനകളും വിനു നിർമിച്ച് വിൽപന നടത്തുന്നുണ്ട്. മനോഹരമായ ബഹുവർണ ക്രാഫ്റ്റ് കടലാസിൽ തയാറാക്കുന്ന പേന 95 ശതമാനവും പ്രകൃതിദത്തമാണ്. ഒരു ധാന്യവിത്ത് കൂടി വെച്ചാണ് പേന നിർമിക്കുന്നത്.
അമ്മയും സഹോദരിയും അടങ്ങിയ വിനുവിെൻറ കുടുംബത്തിെൻറ ഏകവരുമാനം കുടയും പേപ്പർ പേനയും നിർമിച്ച് വിറ്റുകിട്ടുന്ന തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.