തിരുവനന്തപുരം : ഗവർണർമാരെ ഉപയോഗപ്പെടുത്തി സംസ്ഥാനങ്ങളെ കേന്ദ്രം വരുതിയിലാക്കാൻ ശ്രമിക്കുന്നുവെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ. കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ (സി.ഐ.ടി.യു ) സുവർണ ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ അതിസമ്പന്നരുടെ കൈകളിലേക്ക് ചുരുങ്ങിയ വിലയ്ക്ക് മോദിസർക്കാർ വിറ്റു തുലയ്ക്കുകയാണ്. പാർലമെന്റിനെ നോക്ക്കുത്തിയാക്കി തൊഴിലാളി ദ്രോഹ നയങ്ങൾ ശക്തമാക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. നവലിബറൽ നയങ്ങളുടെ ഭാഗമായി സ്ഥിരം ജോലി ഇല്ലാതായിവരുന്നു. ഇത്തരം നയങ്ങൾക്കെതിരെ തൊഴിലാളികൾ ഒറ്റക്കെട്ടായി പോരാട്ടത്തിന്റെ പാതയിലേക്ക് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എളമരം കരീം എം.പി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന ഭാരവാഹികളായ കെ.എൻ.ഗോപിനാഥ്, ദീപ .കെ. രാജൻ, ഓഫീസേർസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ബോസ്, ഗോൾഡ് അപ്പ്രൈസേർസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ. ആനന്ദ സ്വാമി, റിട്ടയേർഡ് എംപ്ലോയിസ് അസോസിയേഷൻ ജനറൽ സെക്രട്ടറി എ.എം ഫാറൂഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.