വിയൂർ അതിസുരക്ഷാ ജയിലിലെ തടവുകാരന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങിമരിച്ചു

തൃശൂര്‍: വിയൂര്‍ അതിസുരക്ഷാ ജയിലിലെ തടവുകാരന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ തൂങ്ങിമരിച്ചു. കൊല്ലം ഇരവിപുരം സ്വദേശി അഭിജിത്ത് (34) ആണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നരയോടെ പാലും മരുന്നും നല്‍കാനായി ജീവനക്കാരി എത്തിയപ്പോഴാണ് സെല്ലിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഡ്യൂട്ടി ഡോക്ടറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനായിരുന്ന അഭിജിത്ത് ജയിലില്‍ സംഘട്ടനമുണ്ടാക്കിയിരുന്നു. ഇയാളുടെ പക്കല്‍ നിന്നും മാരകായുധങ്ങള്‍ കണ്ടെത്തിയതോടെ ഹൈ സെക്യൂരിറ്റി ജയിലിലേക്ക് മാറ്റുകയായിരുന്നു. അഭിജിത്ത്മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതോടെ മാനസികാരോഗ്യകേന്ദ്രത്തിലെ കോവിഡ് ബ്‌ളോക്കിലെ റെഡ്‌സോണില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Tags:    
News Summary - An inmate at the Viyur High Security Jail hanged himself at a mental health center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.