ജോജുവിന്‍റെ വാഹനം തകർത്തതിന് ടോണി ചമ്മണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനെതിരെ എഫ്.ഐ.ആർ

കൊച്ചി: ഇന്ധന വിലവർധനവിനെതിരെ കോൺഗ്രസ്‌ നടത്തിയ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിന്‍റെ വാഹനം തല്ലിത്തകർത്തുവെന്ന കേസിൽ മുൻ കൊച്ചി മേയർ ടോണി ചമ്മണിക്കെതിരെ എഫ്.ഐ.ആർ. ജോജുവിന്റെ ടോണിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് ജോജുവിനെ കൈയേറ്റം ചെയ്തതെന്ന് പൊലീസ് പറയുന്നു. വാഹനത്തിന് 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണു വിവരം. ജോജുവിന്‍റെ പരാതിയിൽ മരട് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

റോഡ് ഉപരോധത്തിനിടെ നടൻ ജോജു ജോർജിനെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞുവെന്നും അക്രമത്തിനു നേതൃത്വം കൊടുത്തത് കൊച്ചി മുൻ മേയർ ടോണി ചമ്മിണിയാണെന്നുമാണ് എഫ്.ഐ.ആർ. കാറിന്‍റെ ചില്ല് തകർത്തത് കണ്ടാൽ അറിയാവുന്ന കോൺഗ്രസ് പ്രവർത്തകൻ ആണെന്ന് ജോജു മൊഴി നൽകിയിരുന്നു.

ആറു ലക്ഷം രൂപയുടെ നഷ്ട്മാണ് കാറിന് ഉണ്ടായതെന്നും എഫ്‌ഐആറിൽ പറയുന്നു . ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തതിനാൽ ടോണി ചമ്മിണിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകും. തനിക്കെതിരെ കള്ളക്കേസ് ആണ് രജിസ്റ്റർ ചെയ്തതെന്നും നിയമനടപടികളുമായി മുമ്പോട്ട് പോകുമെന്ന് ടോണി ചമ്മിണി പറഞ്ഞു .

തുടർച്ചയായ ഇന്ധന വിലവർധനയിൽ കോൺഗ്രസ്​ നടത്തിയ ഹൈവേ ഉപരോധത്തിനിടക്ക് ജോജു ജോർജ് പ്രതിഷേധവുമായെത്തിയത് ഇന്നലെ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചിരുന്നു. നടനെതിരെ തിരിഞ്ഞ കോൺഗ്രസ്​ പ്രവർത്തകർ ആഡംബര കാർ തടഞ്ഞ് പിന്നിലെ​ ചില്ല്​ തകർത്തു. ജില്ല കോൺഗ്രസ്​ കമ്മിറ്റി ഇടപ്പള്ളി-വൈറ്റില ദേശീയപാത ബൈപാസിൽ നടത്തിയ ഉപരോധത്തെ തുടർന്നാണ്​ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്​. ജനക്കൂട്ടത്തിൽനിന്ന്​ പൊലീസാണ്​​ ജോജുവിനെ രക്ഷിച്ചത്​. പരിശോധനയിൽ ഇദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന്​ തെളിഞ്ഞു. റോഡ്​ ഉപരോധത്തിനും കാർ തകർത്തതിനും കോൺഗ്രസ്​ പ്രവർത്തകർക്കെതിരെ സിറ്റി പൊലീസ്​ കേസെടുത്തു.

Tags:    
News Summary - An FIR has been lodged against a seven-member team led by Tony Chammany for destroying Jojo's vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.