മന്ത്രിമാരുടെ സംഘം വയനാട് സന്ദർശിക്കും; വന്യ മൃഗശല്യം തടയാൻ അടിയന്തര യോഗം ചേരും -മന്ത്രി എ.കെ. ശശീന്ദ്രൻ

കോഴിക്കോട്: മന്ത്രിമാരുടെ സംഘം അടുത്ത ദിവസം തന്നെ വയനാട് സന്ദർശിക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. റവന്യു, തദ്ദേശ വകുപ്പ് മന്ത്രിമാർ സംഘത്തിലുണ്ടാകുമെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.

വന്യ മൃഗശല്യം തടയാൻ അടിയന്തര യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്‍റുമാരെ ഉൾപ്പെടുത്തി പ്രത്യേക പദ്ധതിയുണ്ടാകും. കാട്ടാന ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലപ്പെട്ട കുടുംബത്തിന് എല്ലാ സഹായവും നൽകും. കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന് ചികിത്സ വൈകിയെന്ന പരാതി പരിശോധിക്കും. വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സക്ക് പരിമിതിയുണ്ട്. വിദഗ്ധ ചികിത്സക്കാണ് പോളിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും മന്ത്രി ശശീന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - An emergency meeting will be held to prevent wild animal encroachment - Minister A.K. Saseendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.