Posted On
date_range Updated On
date_range വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ എട്ടു വയസുകാരി മരിച്ചു
മട്ടന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് ചികിൽസയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. ലുബ സഹറയാണ് സഹോദരി.
മെരുവമ്പായി എം.യു.പി.സ്കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്. ഞായറാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പാമ്പു കടിയേറ്റത്. കുട്ടിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.