തിരുവനന്തപുരം: ആവേശത്തോടെ സോളാർ റിപ്പോർട്ട് പുറത്തുവിട്ട ഇടതുസർക്കാർ തുടർനടപടികൾ വൈകിപ്പിക്കുകയാണെന്നും എന്ത് ഒത്തുതീർപ്പാണ് ഇക്കാര്യത്തിൽ കോൺഗ്രസുമായി സി.പി.എം ഉണ്ടാക്കിയതെന്ന് തുറന്നുപറയണമെന്നും ബി.െജ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജനരക്ഷായാത്രയോടെ കേരള മുഖ്യമന്ത്രി പരിഭ്രാന്തിയിലാണ്. കുടുംബവാഴ്ചയുടെയും അഴിമതിയുടെയും പേരിലാണ് കോൺഗ്രസ് തകർന്നതെങ്കിൽ ആക്രമരാഷ്ട്രീയത്തിെൻറ പേരിലാണ് മാർക്സിസ്റ്റ് പാർട്ടി നശിക്കാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുമ്മനം രാജശേഖരൻ നയിച്ച ജനരക്ഷായാത്രയുടെ സമാപനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലസ്ഥാന ജില്ലയിലെ പ്രവർത്തകർ അണിനിരന്ന റാലിയോടെയാണ് യാത്ര സമാപിച്ചത്.
നിഷ്കളങ്കരായ ബി.െജ.പി പ്രവർത്തകരെ കൊന്നും ആക്രമണത്തിലൂടെയും ബി.ജെ.പിയെ തകർക്കാമെന്നത് സി.പി.എമ്മിെൻറ വ്യാമോഹമാണ്. കേരളത്തിലെ ജനങ്ങൾ മുഖ്യമന്ത്രിയെന്നനിലയിൽ പിണറായി വിജയന് നൽകിയ പിന്തുണ ആളുകളെ കൊന്നൊടുക്കാനുള്ള അനുവാദമല്ല. കേരളത്തിൽ മാർക്സിസ്റ്റ് പാർട്ടി അധികാരത്തിലെത്തുേമ്പാഴെല്ലാം രക്തം ചിന്തലിെൻറ രാഷ്ട്രീയം അരങ്ങേറുകയാണ്. ഇടതുസർക്കാർ അധികാരമേറ്റശേഷം 13 ബി.ജെ.പി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇതിെൻറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിണറായി വിജയൻ തയാറുണ്ടോ? കേരളത്തിന് വികസനത്തിനായി കേന്ദ്രം നൽകിയ തുകയുടെ കണക്ക് താൻ നിരത്താം. കൊന്നുതള്ളിയ ബി.ജെ.പി പ്രവർത്തകരുടെ കണക്ക് പറയാൻ സി.പി.എം തയാറുണ്ടോ? അതിനുള്ള തേൻറടമൊന്നും പിണറായിക്ക് ഇല്ലെന്ന് തനിക്കറിയാം. അതിക്രമത്തിനെതിരെ രക്ഷാമാർച്ച് നടത്തുേമ്പാൾ കൊലക്കേസിലെ ഒന്നാം പ്രതിയെ പാർട്ടി ഭാരവാഹിയാക്കുകയാണ് സി.പി.എം.
മാർക്സിസ്റ്റുകാർ ഏറ്റുമുട്ടാനാണ് ആഗ്രഹിക്കുന്നതെങ്കിൽ വികസനത്തിെൻറയും ദാരിദ്ര്യലഘൂകരണത്തിെൻറയും കാര്യത്തിൽ ഞങ്ങളുമായി ഏറ്റുമുട്ടാം. രാഷ്ട്രീയ ആശയങ്ങളുടെ പേരിൽ സംവാദത്തിന് ഏതുസമയവും തങ്ങൾ തയാറാണ്. നിരപരാധികളായ ബി.െജ.പി പ്രവർത്തകരുടെ ബലിദാനം വെറുതെയാവില്ല. കുറ്റവാളികൾക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്തശിക്ഷ വാങ്ങിനൽകുന്നതിന് പാർട്ടി മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
അശ്വനികുമാർ ചൗപക്, പൊൻ രാധാകൃഷ്ണൻ, രാംലാൽ, എച്ച്. രാജ, വിനോദ്കുമാർ സാംഭാർ, തുഷാർ വെള്ളാപ്പള്ളി, പി.എസ്. ശ്രീധരൻപിള്ള, സി.കെ. ജാനു തുടങ്ങിയവർ സംബന്ധിച്ചു. ഇൗ മാസം മൂന്നിന് കണ്ണൂരിൽനിന്നാണ് ജനരക്ഷായാത്ര ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.