കളിയിക്കാവിളയിൽ 30 മലയാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞു

തിരുവനന്തപുരം: കളിയിക്കാവിളയിൽ 30ഓളം മലയാളികളെ തമിഴ്നാട് പൊലീസ് തടഞ്ഞു. നോർക്കയുടെ പാസുമായെത്തിയ ഇവരോട് തമിഴ്നാട് പൊലീസിന്‍റെയും പാസ് വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

തമിഴ്നാട്ടിലെ വിവിധയിടങ്ങളിൽ കഴിയുന്ന ഇവർ 15ഓളം വാഹനങ്ങളിൽ രാവിലെ എട്ടോടെയാണ് അതിർത്തിയിലെത്തിയത്. കഴിഞ്ഞ ദിവസം തമിഴ്നാടിന്‍റെ പാസില്ലാത്തവരെയും അതിർത്തി കടത്തിവിട്ടിരുന്നു.

പരാതി തിരുവനന്തപുരം ജില്ല കലക്ടറെ അറിയിച്ചിട്ടുണ്ടെന്ന് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്നവർ പറയുന്നു.

കർശന പരിശോധനയാണ് കളിയിക്കാവിളയിൽ നടക്കുന്നത്. ചരക്കുവാഹനങ്ങൾ അടക്കം അണുനശീകരണം നടത്തിയ ശേഷമാണ് കേരള അതിർത്തിയിലേക്ക് കടത്തിവിടുന്നത്.

Tags:    
News Summary - amil-nadu-restricts-keralites-at-kaliyikkavila-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.