തിരുവനന്തപുരം: ലിംഗതുല്യതക്കായുള്ള വിവിധ നടപടികളുടെ ഭാഗമായി സുപ്രധാനമായ ഭേദഗതിയോടെ നിയമസഭ ബിൽ പാസാക്കി. കേരള ഹൈകോടതി സർവിസസ് (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബില്ലിലാണ് 'ഷി' (She) എന്ന പദം പുതുതായി ഉൾപ്പെടുത്തിയത്. നേരത്തെ ജീവനക്കാർ വിരമിക്കുന്നത് സംബന്ധിച്ച വകുപ്പിൽ 'ഹി' (He) എന്ന് മാത്രമാണുണ്ടായിരുന്നത്.
ജീവനക്കാരുടെ വിരമിക്കൽ പ്രായം 56 ആയി നിജപ്പെടുത്തിയ ഭേദഗതിയിലൂടെ നിയമത്തിൽ 'ഹി' എന്ന വാക്കിന് മുമ്പായി 'ഷി' എന്ന വാക്ക് പുതുതായി കൂട്ടിച്ചേർത്ത് 'ഷീ ഓർ ഹീ' എന്നാക്കി. നിലവിലുള്ള 'ജനറൽ ക്ലോസസ് ആക്റ്റ്' പ്രകാരം 'ഹീ' എന്ന് മാത്രം ഉപയോഗിച്ചാൽ അതിൽ പുരുഷനും സ്ത്രീയും ഉൾപ്പെടുന്നുണ്ടെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാറിന്റെ സ്ത്രീ ശാക്തീകരണ സമീപനത്തിന്റെ ഭാഗമായിട്ടാണ് നിയമത്തിലും ഈ ഭേദഗതി വരുത്തിയതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.