കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്ലാം ഹൈകോടതിയിൽ അപ്പീൽ നൽകി. എറണാകുളം സെഷൻസ് കോടതി വിധിച്ച വധശിക്ഷയുൾപ്പെടെ റദ്ദാക്കണമെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് പുനരന്വേഷണം നടത്താൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരിക്കുന്നത്. 2016 ഏപ്രില്‍ 28ന് വൈകീട്ടാണ് നിയമ വിദ്യാര്‍ഥിനിയെ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
അസം സ്വദേശിയായ അമീറിനെ ജൂണിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 14നാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. സമൂഹത്തിെൻറ താൽപര്യമാണ് ശിക്ഷ വിധിക്കാൻ കോടതി പരിഗണിച്ചിരിക്കുന്നതെന്നാണ് അപ്പീൽ ഹരജിയിലെ വാദം. സമൂഹതാൽപര്യം മാത്രം പരിഗണിച്ചുള്ള വിധി നിലനിൽക്കുന്നതല്ലെന്നും റദ്ദാക്കണമെന്നും അപ്പീലിൽ പറയുന്നു. കേന്ദ്ര ഏജൻസിയെ പുനരന്വേഷണത്തിന് ചുമതലപ്പെടുത്തിയാലേ സത്യം പുറത്തുവരൂവെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.