നിയമം കാറ്റിൽപറത്തി ആംബുലൻസ് യാത്ര

നെയ്യാറ്റിൻകര: നിയമം കാറ്റിൽപറത്തി ആംബുലൻസുകൾ ചീറിപ്പായുന്നു; നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ നോക്കുകുത്തികൾ. രാത്രികാലങ്ങളിൽ അനാവശ്യമായി ലൈറ്റുകൾ ഘടിപ്പിച്ചാണ് യാത്ര. എതിരെവരുന്ന യാത്രക്കാർക്ക് റോഡ് കാണാൻ കഴിയാത്തതരത്തിൽ ലൈറ്റുകൾ ആംബുലൻസിന്‍റെ വിവിധ ഭാഗങ്ങളിൽ ഘടിപ്പിച്ചാണ് യാത്ര.

വേണ്ടത്ര പ്രാവിണ്യമില്ലാത്ത ആംബുലൻസ് ഡ്രൈവർമാരും നിരവധിയാണ്. ഗുരുതരമല്ലാത്ത രോഗികളെ കൊണ്ട് പോകുമ്പോൾപോലും അമിതവേഗത്തിൽ പായുന്നതും നിത്യസംഭവം. പലപ്പോഴും അപകടത്തിൽനിന്ന് മറ്റ് യാത്രക്കാർ രക്ഷപ്പെടുന്നതും തലനാരിഴക്ക്.

ട്രാഫിക് കുരുക്കിൽനിന്ന് രക്ഷപ്പെടാൻ പലപ്പോഴും രോഗികളില്ലാതെയും സൈറൻ മുഴക്കി ആംബുലൻസുകൾ പായുന്നു. പഴക്കം ചെന്ന ഒമിനി വാനുകളും വ്യാപകമാണ്. ആംബുലൻസുകളിൽ രോഗിയുമായി പോകുമ്പോൾ മാത്രമേ സൈറൻ ഉപയോഗിക്കാവൂ എന്ന നിയമം പലപ്പോഴും ലംഘിക്കപ്പെടുന്നു.

മരിച്ചവരുമായി പോകുമ്പോൾ സൈറൻ മുഴക്കാൻ പാടില്ലെന്ന നിയമമുണ്ടെങ്കിലും സ്വകാര്യ ആംബുലൻസുകൾക്ക് ഇത് ബാധകമല്ലെന്നതരത്തിലാണ് യാത്ര തുടരുന്നത്. നെയ്യാറ്റിൻകര താലൂക്കിലെ വിവിധ ആംബുലൻസുകളുടെ നിയമലംഘനത്തെക്കുറിച്ച് വ്യാപകമായ പരാതിയുമുണ്ട്.

Tags:    
News Summary - Ambulance travelled by violating rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.