വെള്ളറട: അമ്പൂരി രാഖിവധക്കേസിൽ മുഖ്യപ്രതികളായ അഖിലിൻെറയും രാഹുലിൻെറയും പിതാവ് രാജപ്പൻ നായർക്കെതിരെയും നടപ ടി വേണമെന്ന ആവശ്യത്തിലുറച്ച് നാട്ടുകാർ. രാഖിയുടെ മൃതദേഹം കുഴിച്ചുമൂടുന്നതിനായി രാഹുലും അഖിലും ചേർന്ന് കുഴിയ െടുക്കുമ്പോൾ അഖിലിൻെറ പിതാവും സമീപത്തുണ്ടായിരുന്നതായി അയല്‍വാസി സജി പൊലീസിനോട് പറഞ്ഞു.
സജി പണിക്കുപോക ുമ്പോഴാണ് കുഴിയെടുക്കുന്നത് കണ്ടത്. എന്തിനാണ് കുഴിയെടുക്കുന്നതെന്ന് ചോദിച്ചപ്പോള്‍ ഡൽഹിയിൽ നിന്ന് കൊണ്ടുവന്ന പ്രത്യേക വൃക്ഷത്തൈ നടാനാണെന്നായിരുന്നു രാജപ്പൻ നായരുടെ മറുപടി. പിന്നീട് നോക്കിയപ്പോള്‍ അവിടെ കമുകിെൻറ തൈ നട്ടിരിക്കുന്നത് കണ്ടതായും സജി പറയുന്നു. ഈ കുഴിയില്‍നിന്നാണ് രാഖിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.
കൊലപാതകം രാജപ്പൻ നായരുടെ അറിവോടുകൂടിയാണെന്ന ഉറച്ചവിശ്വാസത്തിലാണ് ഭൂരിഭാഗംപേരും. തിങ്കളാഴ്ച അഖിലുമായി പൊലീസ് തെളിവെടുപ്പിനെത്തിയപ്പോൾ നാട്ടുകാരുടെ പ്രധാന ആവശ്യവും ഇവരുടെ മാതാപിതാക്കൾക്കെതിരെ നടപടി വേണമെന്നായിരുന്നു.
വീട്ടിന് സമീപത്തുതന്നെ മൃതദേഹം മറവുചെയ്യാൻ അഖിലും രാഹുലും ചേർന്ന് തീരുമാനിച്ചതിനുപിന്നിൽ രാജപ്പൻ നായരുടെ ഒത്താശയുണ്ടായിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. രാഖിയുടെ കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് രാജനും പൊലീസിനോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.