അമ്പലപ്പുഴ: യുവാവിനെ കൊന്ന് കടപ്പുറത്ത് കുഴിച്ചിട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. ജോൺ പോൾ (32) എന്ന യാളെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
കഴിഞ്ഞ 19ന് പുന്നപ്ര പറവൂരിലെ ബാറിൽവെച്ചുണ്ടായ സംഘർഷത്തെ തുടർന്ന് കാണാതായ പുന്നപ്ര പറവൂർ രണ്ടുതൈ വെളിയിൽ മനു (കാകൻ മനു-28) വിെൻറ മൃതദേഹമാണ് ഗലീലിയ കടൽത്തീരത്തുനിന്ന് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് മനു. മനുവിനെ കടലിൽ കെട്ടിത്താഴ്ത്തിയെന്നാണ് പ്രതികൾ കുറ്റസമ്മതത്തിൽ പറഞ്ഞിരുന്നത്.
കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നവർ േനരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം മണലിൽ അഞ്ച് അടിയോളം താഴെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. കടലിൽ കെട്ടിത്താഴ്ത്തിയെന്ന് പറഞ്ഞ സ്ഥലത്തുനിന്ന് മൃതദേഹം തീരത്തുകൂടി വലിച്ചിഴച്ചാണ് ഇവിടെയെത്തിച്ചത്. വലിച്ചിഴക്കുന്നതിന് മുമ്പ് മനു ധരിച്ചിരുന്ന വസ്ത്രങ്ങളും മനുവിെൻറ രക്തംപുരണ്ട പ്രതികളുടെ വസ്ത്രങ്ങളും നശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.