തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റിൽ. കോടതിയിൽ ഹാജരാക്കിയ ഇയാളെ ആഗസ്റ്റ് ഒമ്പത് വരെ റിമാൻഡ് ചെയ്തു. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അമല്‍ വിഷ്ണുദാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്ക് യുവതി നല്കിയ പരാതിയെ തുടര്‍ന്ന് പേട്ട സി.െഎയുടെ നേതൃത്വത്തിലായിരുന്നു അമലിെൻറ അറസ്റ്റ്. 2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
വിവാഹിതനായ അമൽ വിവാഹവാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിെച്ചന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞദിവസമാണ് യുവതി വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയത്. ഇതേതുടർന്ന് ചൊവ്വാഴ്ച രാത്രി അമലിനെ പൊലീസ് അറസ്റ്റ് െചയ്യുകയായിരുന്നു. ആരോപണത്തെ തുടർന്ന് അമൽ സസ്പെൻഷനിലായിരുന്നെന്നും ഇരയ്ക്കൊപ്പം നിലകൊള്ളുമെന്നും ചാനൽ മാനേജ്മെൻറ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ അഭിഭാഷകർ അസഭ്യംപറയുകയും ൈകയേറ്റത്തിന് മുതിരുകയുംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.