എറണാകുളത്ത്​ 61 പേർക്ക്​ സമ്പർക്കത്തിലൂടെ കോവിഡ്​; ആലുവ പ്രധാന ക്ലസ്​റ്റർ

കൊച്ചി: സംസ്​ഥാത്തെ പ്രധാന ക്ലസ്​റ്ററുകളിലൊന്നായ ആലുവയിൽ രോഗവ്യാപനം ശക്തമായ സാഹചര്യത്തിൽ നിയന്ത്രണം ശക്തമാക്കി. ആലുവയിലെ സമീപ പഞ്ചായത്തുകളിലും രോഗബാധ റിപ്പോർട്ട്​ ചെയ്​തു. കൊച്ചി കോർപറേഷനിലെ ചില പ്രദേശങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം സ്​ഥിരീകരിച്ചതായി കണ്ടെത്തി. 

തൃക്കാക്കരയിലെ ഒരു കെയർഹോമിൽ 135 അന്തേവാസിക​ളുടെ ആൻറിജൻ പരിശോധനയിൽ 40 പേർക്ക്​ രോഗം കണ്ടെത്തി. ഈ സാഹചര്യത്തിൽ കെയർഹോമുകളിൽ സന്ദർശകരെ അനുവദിക്കില്ല. കെയർഹോം അധികൃതരുടെയും സന്ദർശനം പരിമിതപ്പെടുത്തും. കോവിഡ്​ ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ കെയർഹോമുകളിൽ തന്നെ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മ​െൻറ്​ സ​െൻററുകൾ സജ്ജമാക്കും. 

ജില്ലയിൽ വെള്ളിയാഴ്​ച 69 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചു. ഇതിൽ എട്ടുപേർക്കൊഴികെ ബാക്കി എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ്​ രോഗം ബാധിച്ചത്​. 151 പേർ രോഗ മുക്തി നേടി. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 910 ആണ്.

703 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1,811 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. 12,318 പേരാണ്​ നിലവിൽ നിരീക്ഷണത്തിലുള്ളത്​. ഇതിൽ 10,110 പേർ വീടുകളിലും, 243 പേർ കോവിഡ് കെയർ സ​െൻററുകളിലും 1965 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 119 പേരെ പുതുതായി ആശുപത്രിയിൽ/ എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിൽ നിന്ന് 178 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തതായും ജില്ല കലക്​ടർ അറിയിച്ചു. 

Tags:    
News Summary - Aluva Main Covid Cluster in Kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.