എടയാർ സ്വർണക്കവർച്ച കേസ്: മുഖ്യപ്രതി ഉൾപ്പെടെ നാലുപേർകൂടി പിടിയിൽ

ആലുവ: എടയാർ സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉൾപ്പെടെ നാലുപേർ കൂടി പൊലീസ് പിടിയിൽ. മുഖ്യപ്രതി സതീഷ് സെബാസ്​റ് റ്യൻ ഉൾപ്പെടെയുള്ള നാലുപേരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. നേരത്തേ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്​ തൊടുപുഴ മുതല ക്കോടം സ്വദേശി ബിബിൻ ജോർജിനെ അറസ്‌റ്റ് ചെയ്തിരുന്നു. ഇയാളിൽനിന്ന്​ ലഭിച്ച വിവരത്തി​​െൻറ അടിസ്​ഥാനത്തിലാണ് മ റ്റ്​ പ്രതികളെ കുടുക്കിയത്. അന്വേഷണ സംഘത്തലവൻ ആലുവ സി.ഐ കെ.ബി. സലീഷി​​െൻറ നേതൃത്വത്തിൽ ഏഴംഗസംഘം തമിഴ്‌നാട്-കേര ള അതിർത്തിയിലെ വനമേഖലയിലെ ഒളിത്താവളം വളഞ്ഞാണ് പ്രതികളെ പിടികൂടിയത്. ബിനാനിപുരം പൊലീസ് സ്‌റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

കമ്പം തേനിക്ക് സമീപം സിങ്കക്കണ്ടത്തെ വനമേഖലയിലാണ് പ്രതികൾ ഒളിച്ചിരുന്നത്. രണ്ടര മണിക്കൂറിലേറെ വനമേഖലയിലൂടെ നടന്നാണ് പൊലീസ് സംഘം ഒളിത്താവളത്തിലെത്തിയത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആവശ്യത്തിന് ഭക്ഷണമില്ലാത്തതിനാൽ പ്രതികളെല്ലാം അവശനിലയിലായിരുന്നു. തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ പ്രതികളുടെ കൈവശമുണ്ടായിരുന്നെങ്കിലും പൊലീസിന് നേരെ ഉപയോഗിക്കാനായില്ല. കവർച്ച നടത്തിയ സ്വർണം ഇനി കണ്ടെടുക്കേണ്ടതുണ്ട്.

കഴിഞ്ഞ ഒമ്പതിന് രാത്രിയാണ് എടയാർ വ്യവസായ മേഖലയിലെ സ്വർണശുദ്ധീകരണശാലയായ സി.ജി.ആർ മെറ്റലോയ്‌സിലേക്ക് കൊണ്ടുവന്ന 20 കിലോ സ്വർണ ഉരുപ്പടികൾ ബൈക്കിലെത്തിയ രണ്ടംഗസംഘം കവർന്നത്. സ്‌ഥാപനത്തിലെ മുൻ ഡ്രൈവറായ സതീഷ് സെബാസ്​റ്റ്യ​​െൻറ നേതൃത്വത്തിൽ മാസങ്ങളോളം ഗൂഢാലോചന നടത്തിയാണ് കവർച്ചക്ക് പദ്ധതി തയാറാക്കിയത്. കമ്പനിയിലെ മുൻ ജീവനക്കാരൻ ഇടുക്കി തൊടുപുഴ മുതലക്കോടം സ്വദേശി ബിബിൻ ജോർജിനെ പിടികൂടിയതോടെയാണ്​ ഗൂഢാലോചന വെളിപ്പെട്ടത്​. തുടർന്ന് സതീഷ് സെബാസ്​റ്റ്യനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികളെല്ലാവരും വലയിലായത്.

സി.ജെ.ആർ മെറ്റലോയിസി​​െൻറ എറണാകുളം സദനം റോഡിലെ സ്‌ഥാപനത്തിൽ നിന്നാണ് കാറിൽ എടയാറിലേക്ക് സ്വർണം കൊണ്ടുവന്നത്. കമ്പനിക്ക് മുൻവശം ബൈക്കിലെത്തിയ രണ്ടംഗസംഘം വാഹനം ആക്രമിക്കുകയായിരുന്നു. ചില്ല് തകർത്ത് കാറിലുണ്ടായിരുന്ന നാല്​ ജീവനക്കാർക്കുനേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ചു. തുടർന്ന് വാഹനത്തി‍​െൻറ പിറകുവശത്തെ വാതിലി‍​െൻറ ചില്ല് തകർക്കുകയും ഡോർ തുറന്ന് സ്വർണം കവരുകയുമായിരുന്നു. മൊത്തം 25 കിലോ സ്വർണമാണ് ഉണ്ടായിരുന്നത്. അഞ്ച് കിലോ സ്വർണം ഉണ്ടായിരുന്ന ബാഗ് കവർച്ച സംഘത്തി‍​െൻറ കണ്ണിൽപെട്ടില്ല.

Tags:    
News Summary - Aluva gold robbery case- Five arrested - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.