ആളൂര്‍ പീഡനം: പാപ്പാനായി ജോലി ചെയ്യുന്ന പ്രതിയെ പിടികൂടി
ആളൂര്‍ (തൃശൂർ): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിൽ.
തൃശൂര്‍ അകമല പുതുപറമ്പില്‍ മണിയപ്പന് എന്ന മണികണ്ഠനെയാണ് (30) തൃശൂര്‍ റൂറല്‍ എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ടി.ആര്. രാജേഷ് അറസ്റ്റ് ചെയ്തത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി. ഇനിയും കൂടുതല്‍ പേര് പിടിയിലാകുമെന്നാണ് സൂചന. മണികണ്ഠന് ആന പാപ്പാനാണ്.
ആനയെ പൂരത്തിന് എഴുന്നള്ളിക്കാന്‍ ഏക്കം എടുക്കാനെന്ന വ്യാജേന അമ്പല കമ്മിറ്റിക്കാരുടെ വേഷത്തിലെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
കേസില്‍ 15ാം പ്രതിയാണ് മണികണ്ഠന്. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പലയിടത്തും കൊണ്ടുപോയി പീഡിപ്പിക്കുകയും പലര്‍ക്കും കാഴ്ചവെക്കുകയും ചെയ്ത വി.ആര് പുരം സ്വദേശി ചെലാട്ടി അരുണാണ് കേസിലെ ഒന്നാംപ്രതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.